മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും

”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പു കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. (സൂറത്ത് ഹശ്‌റ് :10)

562 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് . അതിനാൽ ഞാൻ അവർക്കു വേണ്ടി ധർമ്മം ചെയ്താൽ അവർക്കതു കൊണ്ട് പ്രതിഫലം ലഭിക്കുമോ. അദ്ദേഹം പറഞ്ഞു: ”അതെ”. (മുത്തഫഖുൻ അലൈഹി).

563 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു”മനുഷ്യൻ മരണപ്പെട്ടാൽ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ധർമ്മം (ജാരിയായ സ്വദഖ), ഉപകാരപ്രദമായ വിജ്ഞാനം അയാൾക്കു വേണ്ടി പ്രാത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നീ മൂന്നു കാര്യങ്ങളല്ലാത്ത എല്ലാകർമ്മങ്ങളും അവനെ തൊട്ട് മുറിഞ്ഞു പോകുന്നതാണ്” (മുസ്‌ലിം)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.