കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത

565 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പ്രായപൂർത്തിയെത്താത്ത മൂന്നു സന്താനങ്ങൾ മരണപ്പെട്ട ഏതൊരു മുസ്‌ലിമിനേയും ആ സന്താനങ്ങൾക്ക് അല്ലാഹു ചെയ്ത കാരുണ്യത്തിന്റെ പേരിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (മുത്തഫഖുൻ അലൈഹി).

566 അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ പ്രവാചകൻ(സ)യുടെ അടുത്ത് വന്ന് പറഞ്ഞു. പ്രവാചകരേ(സ), നിങ്ങൾ നൽകുന്ന വിജ്ഞാനങ്ങളെല്ലാം പുരുഷൻമാർ മാത്രം സ്വന്തമാക്കുകയാണല്ലോ, അതിനാൽ അവ ഞങ്ങൾക്കുകൂടി ലഭിക്കാൻ വേണ്ടി ഒരു ദിവസം ഞങ്ങൾക്ക് താങ്കൾ നിശ്ചയിച്ചു തന്നാലും. അപ്പോൾ അദ്ദേഹം അവരോട് ഒരു നിശ്ചിത ദിവസം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാൻ നിർദ്ദേശിച്ചു. അപ്രകാരം അവർ ഒരുമിച്ചു കൂടിയപ്പോൾ പ്രവാചകൻ(സ) അവിടെ എത്തുകയും അല്ലാഹൂ അദ്ദേഹത്തിനു നൽകിയ അറിവ് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു, നിങ്ങളിൽ നിന്ന് തന്റെ മൂന്ന് സന്താനങ്ങൾ മരണപ്പെട്ടിട്ടുള്ള ഏതൊരു സ്ത്രീയേയും ആ സന്താനങ്ങൾ നരകത്തെതൊട്ട് തടുക്കാതിരിക്കുകയില്ല. ഒരു സ്ത്രീ ചോദിച്ചു. രണ്ടു സന്തതികളാണെങ്കിലോ, അവിടുന്ന് പറഞ്ഞു, എങ്കിലും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.