പുരുഷൻമാർക്ക് പട്ടുവസ്ത്രം ധരിക്കൽ നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവും

474 ഉമർ ബ്‌നുൽ ഖത്വാബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങൾ പട്ടുവസ്ത്രം ധരിക്കരുത്. വല്ലവനും ഇഹലോകത്തു വെച്ച് അത് ധരിക്കുന്നുവെങ്കിൽ പരലോകത്ത് വെച്ച് അയാൾ അത് ധരിപ്പിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

475 അനസ്‌(റ)വിൽ നിന്ന് നിവേദനം: .നബി(സ) പറഞ്ഞിരിക്കുന്നു: ”ഇഹലോകത്തു വെച്ച് പട്ടുവസ്ത്രം ധരിക്കുന്നു വെങ്കിൽ പരലോകത്ത് വെച്ച് അയാൾ അത് ധരിപ്പിക്കുകയില്ല”. (മുത്തഫഖുൻ അലൈഹി)

476 അലി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ തന്റെ വലുതു കൈയ്യിൽ പട്ടുവസ്ത്രവും ഇടതു കൈയ്യിൽ സ്വർണ്ണവും വെച്ചുകൊണ്ട് നബി(സ)പറഞ്ഞു: ഇവ രണ്ടും എന്‍റെ സമുദായത്തിലെ പുരുഷൻമാർക്ക് നിഷിദ്ധമാകുന്നു. (അബൂദാവൂദ്)

457 ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ) നേരിയ പട്ടും കട്ടിയുള്ള പട്ടും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കുന്നതും വിരോധിച്ചിട്ടുണ്ട് , അദ്ദേഹം പറഞ്ഞു, അവ ഇഹത്തിൽ അവർക്കുള്ളതും പരലോകത്തിൽ നിങ്ങൾക്കുള്ളതുമാണ്.(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.