പുതുവസ്ത്രമോ ചെരിപ്പോ ധരിക്കുമ്പോഴുള്ള പ്രാർത്ഥന

480 അബൂ സഈദുൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ)തലപ്പാവ്, ഷർട്ട്, രണ്ടാം മുണ്ട് എന്നീ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ നിനക്കാണ് സ്തുതി, നീയാണ് അത് എന്നെ ധരിപ്പിച്ചിരിക്കുന്നത്, അതുകൊണ്ടുള്ള നൻമയും അത് ഏതൊരു കാര്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു, അല്ലാഹുവേ, ഇതിന്റെ തിൻമയിൽ നിന്നും അത് ഏതൊരു കാര്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ തിൻമയിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുകയും ചെയ്യുന്നു. (തിർമുദി, അബൂദാവൂദ്)

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.