അനാഢംഭരത്തോടെ വസ്ത്രം ധരിക്കുക. അഹങ്കാരം വെടിയുക

472 മുആദ് ബ്‌നുഅനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ”അല്ലാഹുവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും”. (തിർമുദി)

307. അബൂമൂസാ(റ)നിവേദനം: മരണവേളയിൽ നബി(സ) കിടന്നിരുന്ന വിരികൾ ആയിശ ഞങ്ങൾക്ക് കാണിച്ചു തന്നു. പരുപരുത്ത ഒരു പുതപ്പും തുണിയുമായിരുന്നു അത്. (മുത്തഫഖുൻ അലൈഹി)

316. അബൂഉമാമത്ത്(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ തിരുദു തന്റെ സന്നിധിയിൽവെച്ച് അവിടുത്തെ സന്തത സഹചാരികൾ ദുനിയാവിനെ സംബന്ധിച്ച് ചർച്ചചെയ്യുകയുണ്ടായി. അപ്പോൾ തിരുദൂതൻപറഞ്ഞു. നിങ്ങൾ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലളിതജീവിതം ഈമാനിൽപ്പെട്ടതാണ്. ലളിതജീവിതം ഈമാനിൽപ്പെട്ടതാണ് എന്ന് (അബൂദാവൂദ്).

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.