Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

കോഴിയെ ആക്ഷേപിക്കരുത്‌

999 സൈദ് ബ്‌നുഖാലിദ്ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ കോഴിയെ ആക്ഷേപിക്കരുത്. നിശ്ചയം അത് നമസ്‌കാരത്തിന് വിളിച്ചുണർത്തുന്നു. (അബൂദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കോഴിയെ ആക്ഷേപിക്കരുത്‌

കാറ്റിനെ ആക്ഷേപിക്കാതിരിക്കലും കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേതും

998. ഉബയ്യ് ബ്‌നുകഅബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങൾക്ക് വിഷമമുള്ള കാറ്റ് കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കുക. അല്ലാഹുവേ ഈ കാറ്റിൽ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടർന്നുണ്ടാകുന്ന നൻമയും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ള നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു. അപ്രകാരം ഈ കാറ്റിന്റെ ഉപദ്രവത്തിൽ നിന്നും അതിനാലുണ്ടാകുന്ന ഉപദ്രവത്തിൽ നിന്നും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തിൽ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കാറ്റിനെ ആക്ഷേപിക്കാതിരിക്കലും കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേതും

പനിയെ കുറ്റം പറയരുത്‌

997 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ഉമ്മു സാഇബിന്റെ അടുത്തോ ഉമ്മു മുസയ്യബിന്റെ അടുത്തോ കടന്നു വന്ന് ചോദിച്ചു. ഉമ്മു സാഇബേ അല്ലെങ്കിൽ ഉമ്മു മുസയ്യിബേ നിനക്കെന്തു പററി, വിറക്കുന്നല്ലോ? അവർ പറഞ്ഞു, പനി പിടിപ്പെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ)പറഞ്ഞു. നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയമായും അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പനിയെ കുറ്റം പറയരുത്‌

ചീത്ത മനുഷ്യരെയും ബിദ്അത്ത് ചെയ്യുന്നവരേയും നേതാവ് എന്ന് അഭിസംബോധന ചെയ്യൽ തെറ്റാണ്‌

996 ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കപടവിശ്വാസിയെ സയ്യിദ് എന്ന് നിങ്ങൾ അഭിസംബോധന ചെയ്യരുത്. കാരണം യഥാർത്ഥത്തിൽ അവൻ ഒരു നേതാവാണെങ്കിൽ (നിങ്ങൾ ബഹുമാനിക്കുന്നതിന്റെ പേരിൽ)അല്ലാഹുവിനെ നിങ്ങൾ ദേഷ്യപ്പെടുത്തുകയാണ്. (അബൂ ദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ചീത്ത മനുഷ്യരെയും ബിദ്അത്ത് ചെയ്യുന്നവരേയും നേതാവ് എന്ന് അഭിസംബോധന ചെയ്യൽ തെറ്റാണ്‌

ശാഹിൻശാഹ് (രാജാധിരാജൻ) എന്നത് അല്ലാഹുവിന്റെ വിശേഷണാർത്ഥത്തിലുള്ള പദമായതിനാൽ രാജാവിനെ അങ്ങിനെ വിളിക്കാതിരിക്കൽ

995 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രാജാധിരാജൻ എന്ന് പേരുള്ളവനാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശപ്പെട്ടവൻ. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ശാഹിൻശാഹ് (രാജാധിരാജൻ) എന്നത് അല്ലാഹുവിന്റെ വിശേഷണാർത്ഥത്തിലുള്ള പദമായതിനാൽ രാജാവിനെ അങ്ങിനെ വിളിക്കാതിരിക്കൽ

കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

994 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. കള്ളസത്യം കച്ചവടചരക്കിനെ വിറ്റഴിക്കുന്നതും അനുഗ്രഹ ത്തിനെ നീക്കുന്നതുമാണ് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

അല്ലാഹു പറയുന്നു: ”ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക് നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന് പത്തു സാധുക്കൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

സത്യം ചെയ്തവൻ അതിനേക്കാൾ ഉത്തമമാ യത് കണ്ടാൽ എന്ത് ചെയ്യണം?

992 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹു നിർബന്ധമാക്കിയ പ്രായശ്ചിത്തം നൽകാതെ തന്റെ കുടുംബത്തിന് ദ്രോഹം വരുത്തുന്ന വിധം താൻചെയ്ത സത്യത്തിൽ തന്നെ ഉറച്ചുനിൽക്കൽ അല്ലാഹുവിങ്കൽ കുററകരമാണ്.(മുത്തഫഖുൻ അലൈഹി) (കൂടുതൽ നല്ലത് കണ്ടാൽ പ്രായശ്ചിത്തം നൽകി സത്യത്തിൽ നിന്ന് പിൻമാറണം) 397. അബ് ദുറഹ്മാൻ ബിൻ സമൂറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അബ്ദുറഹ് മാൻ നിങ്ങൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സത്യം ചെയ്തവൻ അതിനേക്കാൾ ഉത്തമമാ യത് കണ്ടാൽ എന്ത് ചെയ്യണം?

കള്ളസത്യം ചെയ്യൽ ഗുരുതരമായ പാപം

989 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുന്നതിനു വേണ്ടി കള്ളസത്യം ചെയ്യുന്നവൻ കോപിഷ്ടനായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുക. പിന്നീട് പ്രവാചകൻ(സ) അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന, അല്ലാഹുവിന്റെ ഉടമ്പടിക്ക് പകരവും അവരുടെ സത്യങ്ങൾക്ക് പകരവും തുച്ഛമായ വില സ്വീകരിക്കുന്നവർ….എന്ന ആയത്ത് അവസാനം വരെ ഓതികേൾപ്പിച്ചു. (ആലുഇംറാൻ:77) (മുത്തഫഖുൻ അലൈഹി) 990 അബൂ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കള്ളസത്യം ചെയ്യൽ ഗുരുതരമായ പാപം

പ്രവാചകൻ, കഅബ, മലക്കുകൾ ആകാശം, മാതാപിതാക്കൾ, ജീവൻ, ആത്മാവ്, ശിരസ്സ് …തുടങ്ങി സൃഷ്ടികെള പിടിച്ച് സത്യം ചെയ്യുന്നതിലുള്ള വിരോധം

985 ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യൽ അല്ലാഹു വിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ. ഇല്ലെങ്കിൽ മൗനം പാലിക്കട്ടെ. (മുത്തഫഖുൻ അലൈഹി) 986 ബുറാദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അമാനത്തുകൾകൊണ്ട് സത്യം ചെയ്യുന്നവൻ നമ്മിൽപ്പെട്ടവനല്ല. (അബൂ ദാവൂദ്) 987 ബുറാദ്‌(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പ്രവാചകൻ, കഅബ, മലക്കുകൾ ആകാശം, മാതാപിതാക്കൾ, ജീവൻ, ആത്മാവ്, ശിരസ്സ് …തുടങ്ങി സൃഷ്ടികെള പിടിച്ച് സത്യം ചെയ്യുന്നതിലുള്ള വിരോധം