ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

അല്ലാഹു പറയുന്നു:

”ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക് നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന് പത്തു സാധുക്കൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കിൽ മൂന്നു ദിവസം നോമ്പെടുക്കുകയാണ്വേത്. നിങ്ങൾ സത്യം ചെയ്തു പറഞ്ഞാൽ, നിങ്ങളുടെ ശപഥങ്ങൾ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. (മാഇദ: 89)

993 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു മനുഷ്യൻ (മനപൂർവ്വമല്ലാതെ) അല്ലാഹുവാണേ ഇല്ല, അല്ലാഹുവാണേ ഉണ്ട്  എന്നിങ്ങനെ സത്യം ചെയ്യുന്നതിനെ കുറിച്ചാണ് നിങ്ങളുടെ മന പൂർവ്വമല്ലാത്ത സത്യങ്ങൾക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതല്ല എന്ന ആയത്ത് അവതരിച്ചത്. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.