കള്ളസത്യം ചെയ്യൽ ഗുരുതരമായ പാപം

989 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുന്നതിനു വേണ്ടി കള്ളസത്യം ചെയ്യുന്നവൻ കോപിഷ്ടനായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുക. പിന്നീട് പ്രവാചകൻ(സ) അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന, അല്ലാഹുവിന്റെ ഉടമ്പടിക്ക് പകരവും അവരുടെ സത്യങ്ങൾക്ക് പകരവും തുച്ഛമായ വില സ്വീകരിക്കുന്നവർ….എന്ന ആയത്ത് അവസാനം വരെ ഓതികേൾപ്പിച്ചു. (ആലുഇംറാൻ:77) (മുത്തഫഖുൻ അലൈഹി)

990 അബൂ ഉമാമ ഇയാസ് ബ് നു സഅലബി(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും കള്ളസത്യം ചെയ്തുകൊണ്ട് ഒരു മുസ്‌ലിമിന്റെ ധനം എടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും സ്വർഗം നിഷിദ്ധമാക്കുകയും ചെയ്യും. ഒരാൾ ചോദിച്ചു: പ്രവാചകരേ(സ) അത് നിസ്സാരകാര്യമാണെങ്കിലോ? അദ്ദേഹം പറഞ്ഞു. അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും ശരി. (മുസ്‌ലിം)

991 അബ്ദുല്ലബ്‌നുഅംറ് ബ്‌നുൽആസ്‌(റ)വിൽ നിന്ന് നിവേദനം: ഒരു അഅ്‌റാബി നബി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ(സ), മഹാപാപങ്ങൾ ഏതെല്ലാമാണ്? അപ്പോൾ നബി(സ)പറഞ്ഞു: മഹാപാപങ്ങളെന്നാൽ അല്ലാഹുവിൽ പങ്ക്‌ചേർക്കലാണ്. വീണ്ടും അയാൾ ചോദിച്ചു. പിന്നീട് ഏതാണ്. അദ്ദേഹം പറഞ്ഞു: കള്ളസത്യം ചെയ്യലാണ്. ഞാൻ ചോദിച്ചു. എന്തണ്ടാണ് കള്ളസത്യം? അവിടുന്ന് പറഞ്ഞു: ഒരു മുസ്‌ലിമിന്റെ ധനം തട്ടിയെടുക്കാനായി കള്ളസത്യം ചെയ്യലാണത്. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.