കാറ്റിനെ ആക്ഷേപിക്കാതിരിക്കലും കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേതും

998. ഉബയ്യ് ബ്‌നുകഅബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങൾക്ക് വിഷമമുള്ള കാറ്റ് കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കുക. അല്ലാഹുവേ ഈ കാറ്റിൽ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടർന്നുണ്ടാകുന്ന നൻമയും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ള നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു. അപ്രകാരം ഈ കാറ്റിന്റെ ഉപദ്രവത്തിൽ നിന്നും അതിനാലുണ്ടാകുന്ന ഉപദ്രവത്തിൽ നിന്നും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തിൽ നിന്നും ഞങ്ങൾ നിന്നോട് രക്ഷതേടുന്നു. (തിർമുദി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.