സത്യം ചെയ്തവൻ അതിനേക്കാൾ ഉത്തമമാ യത് കണ്ടാൽ എന്ത് ചെയ്യണം?

992 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹു നിർബന്ധമാക്കിയ പ്രായശ്ചിത്തം നൽകാതെ തന്റെ കുടുംബത്തിന് ദ്രോഹം വരുത്തുന്ന വിധം താൻചെയ്ത സത്യത്തിൽ തന്നെ ഉറച്ചുനിൽക്കൽ അല്ലാഹുവിങ്കൽ കുററകരമാണ്.(മുത്തഫഖുൻ അലൈഹി) (കൂടുതൽ നല്ലത് കണ്ടാൽ പ്രായശ്ചിത്തം നൽകി സത്യത്തിൽ നിന്ന് പിൻമാറണം)

397. അബ് ദുറഹ്മാൻ ബിൻ സമൂറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അബ്ദുറഹ് മാൻ നിങ്ങൾ അധികാരം ചോദിക്കരുത്. ചോദിക്കാത നിന്നിലേക്ക് അതു വന്നുചേരുന്നുവെങ്കിൽ നീ തദ്‌വിഷയത്തിൽ സഹായിക്കപ്പെടും. നീ അത് ചോദിച്ചു വാങ്ങിയാൽ നീ തന്നെ അത് മുഴുവനായി ഏറ്റടുക്കേണ്ടി വരും. നീ ഒരു വിഷയത്തിൽ സത്യം ചെയ്തു പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ടത് കാണുകയും ചെയ്താൽ കൂടുതൽ നല്ലത് ചെയ്യുകയും സത്യത്തിന്‍റെ പേരിൽ പ്രയാശ്ചിത്തം ചെയ്യുകയും വേണ്ടതാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.