പനിയെ കുറ്റം പറയരുത്‌

997 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ഉമ്മു സാഇബിന്റെ അടുത്തോ ഉമ്മു മുസയ്യബിന്റെ അടുത്തോ കടന്നു വന്ന് ചോദിച്ചു. ഉമ്മു സാഇബേ അല്ലെങ്കിൽ ഉമ്മു മുസയ്യിബേ നിനക്കെന്തു പററി, വിറക്കുന്നല്ലോ? അവർ പറഞ്ഞു, പനി പിടിപ്പെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ)പറഞ്ഞു. നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയമായും അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ പാപങ്ങളെ നീക്കം ചെയ്യും.(മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.