തിൻമയുണ്ടാകുമെങ്കിൽ മുഖസ്തുതി പറയൽ വിലക്കപ്പെട്ടിരിക്കുന്നു. അതുണ്ടാകില്ലെങ്കിൽ കുഴപ്പമില്ല

1041. അബൂമുസ(റ)ൽ നിന്ന് നിവേദനം: ഒരാൾ മറ്റൊരാളെ പ്രശംസിച്ചതായും പ്രശംസ അതിർകവിഞ്ഞതായും നബി(സ)കേട്ടു. അന്നേരം അവിടുന്ന് പറഞ്ഞു. നിങ്ങൾ അവന്റെ മുതുക് മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. (മുത്തഫഖുൻ അലൈഹി)

1042 മിഖ്ദാദ്‌(റ)നിന്ന് നിവേദനം: ഒരിക്കൽ ഉസ്മാൻ(റ)നെപ്പറ്റി ഒരാൾ മുഖസ്തുതി പറയാൻ തുടങ്ങിയപ്പോൾ മിഖ്ദാദ്(റ) തന്റെ കാൽമുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരൽപൊടി വാരി എറിയാൻ തുടങ്ങി. തദവസരം നീ എന്താണ് കാണിക്കുന്നത് എന്ന് ഉസ്മാൻ(റ) ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. റസൂൽ(സ) പറഞ്ഞിട്ടുണ്ട് . നിങ്ങൾ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണൽ വാരി എറിഞ്ഞുകൊള്ളുക. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.