വിഷൂചിക പോലുള്ള മാറാവ്യാധികൾ ബാധിച്ച പ്രദേശത്ത്‌നിന്ന് മാറിപ്പോകുന്നതും അങ്ങോട്ട് കടന്നുചെല്ലുന്നതും തെറ്റാണ്.

അല്ലാഹു പറയുന്നു:

നിങ്ങൾ എന്തുമാത്രം സുശക്തമായ സൗധത്തിലാണെങ്കിലും മരണം നിങ്ങളെ പിടികൂടും. (നിസാഅ് : 78)

നാശത്തിലേക്ക് സ്വന്തം കൈ നിങ്ങൾ ഇടരുത് (ബഖറ: 195)

1043.ഉസാമ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരിടത്ത് വിഷൂചിക ഉള്ളതായി നിങ്ങൾ കേട്ടാൽ നിങ്ങൾ അവിടെ കടന്ന് ചെല്ലരുത്. നിങ്ങൾ ഉള്ള സ്ഥലത്താണ് വിഷൂചിക ഉള്ളതെങ്കിൽ നിങ്ങൾ അവിടെ നിന്ന് ഓടിപ്പോകുകയുമരുത്. (മുത്തഫഖുൻ അലൈഹി)

22. ആയിശ(റ)വിൽ നിന്ന് നിവേദനം: പ്‌ളേഗിനെ സംബന്ധിച്ച് നബി(സ)യോട് ചോദിച്ചപ്പോൾ അവിടുന്ന് പറയുകയുണ്ടായി: ചില ജനവിഭാഗങ്ങളെ ശിക്ഷിക്കുവാൻ വേണ്ടി അല്ലാഹു ഇറക്കിയതായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനെ അവർക്കൊരു കാരുണ്ണ്യമാക്കുകയും ചെയ്തു. പ്രസ്തുത രോഗം പടർന്നു പിടിക്കുന്ന സ്ഥലത്ത് ആരെങ്കിലും അകപ്പെടുകയും അല്ലാഹുവിൽ വിശ്വാസമർപ്പിച്ച് ക്ഷമ പുലർത്തുകയും അല്ലാഹു വിധിച്ചത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്താൽ അയാൾക്ക് രക്ത സാക്ഷിയുടെ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.