ബാങ്കിനുശേഷം നമസ്‌കരിക്കാതെ പള്ളിയിൽ നിന്ന് അകാരണമായി പുറത്ത് പോകുന്നത് തെറ്റാണ്‌

1039. അബുശ്ശഹ്‌സാഇ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ ഹുറൈറ(റ)യോടൊപ്പം ഞങ്ങൾ പള്ളിയിൽ ഇരിക്കവെ മുഅദ്ദിൻ ബാങ്ക് വിളിച്ചു. തദവസരം ഒരാൾ എഴുന്നേറ്റ് നടന്നു. അയാൾ പള്ളിയിൽ നിന്ന് പുറത്ത് പോകുവോളം അബുഹുറൈറ(റ) അയാളെ ഉറ്റുനോക്കിയിട്ട് പറഞ്ഞു. ആ മനുഷ്യൻ അബുൽ ഖാസിമി(സ)നോട് വിപരീതം ചെയ്തിരിക്കുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.