പകൽ മുഴുവനും മൗനം പാലിക്കൽ നിഷിദ്ധം

1045. അലി(റ)നിന്ന് നിവേദനം: നബി(സ)യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കി. ഇന്ദ്രീയസ്ഖലനത്തിന് (പ്രായപൂർത്തിക്ക് ) ശേഷം അനാഥത്വമില്ല. പകൽ മുഴുവനും മൗനം പാലിക്കാൻ പാടില്ല. (അബൂദാവൂദ് )

ഇതിന്റെ വിശദീകരണത്തിൽ ഖത്വാബി പറഞ്ഞു. പകൽ മുഴുവൻ മൗനം പാലിക്കുക എന്നൊരാചാരം ജാഹിലിയ്യ കാലത്ത് ഹജ്ജ് കർമ്മങ്ങളിൽ നടപ്പുണ്ടായിരുന്നു, അതാണ് ഇസ്‌ലാമിൽ വിരോധിക്കപ്പെട്ടിട്ടുള്ളത്. പകരം നല്ലവാക്കും ദിക്‌റുകളും കൽപ്പിക്കപ്പെട്ടു.

1046. ഖൈസ്‌(റ)നിന്ന്: അഹ്മസ് കുടുംത്തിലെ സൈനബയുടെ അടുത്ത് അബൂക്കർ(റ)കടന്നു ചെന്നപ്പോൾ അവൾ സംസാരിക്കാത്തതായി കാണാൻ കഴിഞ്ഞു. അവളെന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ആരാഞ്ഞപ്പോൾ അവർ പറഞ്ഞു. മൗനം ഭംഞ്ജിച്ച് ഹജ്ജ് ചെയ്യാൻ അവർ ഉദ്ദേശിച്ചിരിക്കണം. ഉടനെ അദ്ദേഹം അവരേട് പറഞ്ഞു. നീ സംസാരിച്ചു കൊള്ളൂ. ഇത് അനുവദനീയമല്ല. ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തിലെ വഴക്കമാണത്. അങ്ങനെ അവർ സംസാരിച്ചു. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.