Monthly Archives: January 2013

അസഭ്യം പറയലും നികൃഷ്ടമായ സംസാരവുമരുത്‌

1002 അനസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു,നബി(സ)പറഞ്ഞിരിക്കുന്നു: ഏതൊരു കാര്യത്തിൽ വൃത്തികേടുകളുണ്ടോ അക്കാരണത്താൽ അത് നിന്ദ്യമാകാതിരിക്കുകയില്ല. അപ്രകാരം യാതൊരുകാര്യത്തിൽ ലജ്ജാശീലമുണ്ടോ അതിലൂടെ അത് അലങ്കാരവും ആകാതിരിക്കുകയില്ല. (തിർമുദി) 898. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും നീചവും നികൃഷ്ടവുമായ വാക്കുകൾ പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമുദി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അസഭ്യം പറയലും നികൃഷ്ടമായ സംസാരവുമരുത്‌

മുസ്‌ലിമിനെ കാഫിർ (സത്യനിഷേധി) എന്ന് വിളിക്കൽ നിഷിദ്ധം

1001 അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ആരെങ്കിലും മറ്റൊരാളെ കാഫിറേ എന്നോ അല്ലാഹുവിന്റെ ശത്രുവേ എന്നോ സംബോധന ചെയ്യുകയും ആ വ്യക്തി അപ്രകാരം അല്ലാതിരിക്കുകയും ചെയ്യുന്നു വെങ്കിൽ അതിന്റെ പാപം ആ പറഞ്ഞവരിലേക്ക് തന്നെ മടങ്ങുന്നതായിരിക്കും. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിമിനെ കാഫിർ (സത്യനിഷേധി) എന്ന് വിളിക്കൽ നിഷിദ്ധം

ഞാറ്റുവേല മുഖേന മഴ ലഭിച്ചു എന്ന് പറയരുത്.

1000 . സൈദ് ബ്‌നുഖാലിദ് ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: നബി(സ)ഒരിക്കൽ ഹുദൈബിയ്യയിൽ വെച്ച് മഴ വർഷിച്ച രാത്രിക്ക് ശേഷം സുബഹ് നമസ്‌കരിക്കുകയായിരുന്നു. നമസ്‌കാരം നിർവ്വഹിച്ച ശേഷം അവിടുന്ന് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവും റസൂലു(സ)മാകുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഞാറ്റുവേല മുഖേന മഴ ലഭിച്ചു എന്ന് പറയരുത്.

കോഴിയെ ആക്ഷേപിക്കരുത്‌

999 സൈദ് ബ്‌നുഖാലിദ്ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ കോഴിയെ ആക്ഷേപിക്കരുത്. നിശ്ചയം അത് നമസ്‌കാരത്തിന് വിളിച്ചുണർത്തുന്നു. (അബൂദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കോഴിയെ ആക്ഷേപിക്കരുത്‌

കാറ്റിനെ ആക്ഷേപിക്കാതിരിക്കലും കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേതും

998. ഉബയ്യ് ബ്‌നുകഅബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങൾക്ക് വിഷമമുള്ള കാറ്റ് കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കുക. അല്ലാഹുവേ ഈ കാറ്റിൽ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടർന്നുണ്ടാകുന്ന നൻമയും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ള നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു. അപ്രകാരം ഈ കാറ്റിന്റെ ഉപദ്രവത്തിൽ നിന്നും അതിനാലുണ്ടാകുന്ന ഉപദ്രവത്തിൽ നിന്നും അതിനോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തിൽ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കാറ്റിനെ ആക്ഷേപിക്കാതിരിക്കലും കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേതും

പനിയെ കുറ്റം പറയരുത്‌

997 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ഉമ്മു സാഇബിന്റെ അടുത്തോ ഉമ്മു മുസയ്യബിന്റെ അടുത്തോ കടന്നു വന്ന് ചോദിച്ചു. ഉമ്മു സാഇബേ അല്ലെങ്കിൽ ഉമ്മു മുസയ്യിബേ നിനക്കെന്തു പററി, വിറക്കുന്നല്ലോ? അവർ പറഞ്ഞു, പനി പിടിപ്പെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ)പറഞ്ഞു. നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയമായും അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പനിയെ കുറ്റം പറയരുത്‌

ചീത്ത മനുഷ്യരെയും ബിദ്അത്ത് ചെയ്യുന്നവരേയും നേതാവ് എന്ന് അഭിസംബോധന ചെയ്യൽ തെറ്റാണ്‌

996 ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കപടവിശ്വാസിയെ സയ്യിദ് എന്ന് നിങ്ങൾ അഭിസംബോധന ചെയ്യരുത്. കാരണം യഥാർത്ഥത്തിൽ അവൻ ഒരു നേതാവാണെങ്കിൽ (നിങ്ങൾ ബഹുമാനിക്കുന്നതിന്റെ പേരിൽ)അല്ലാഹുവിനെ നിങ്ങൾ ദേഷ്യപ്പെടുത്തുകയാണ്. (അബൂ ദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ചീത്ത മനുഷ്യരെയും ബിദ്അത്ത് ചെയ്യുന്നവരേയും നേതാവ് എന്ന് അഭിസംബോധന ചെയ്യൽ തെറ്റാണ്‌

ശാഹിൻശാഹ് (രാജാധിരാജൻ) എന്നത് അല്ലാഹുവിന്റെ വിശേഷണാർത്ഥത്തിലുള്ള പദമായതിനാൽ രാജാവിനെ അങ്ങിനെ വിളിക്കാതിരിക്കൽ

995 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രാജാധിരാജൻ എന്ന് പേരുള്ളവനാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശപ്പെട്ടവൻ. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ശാഹിൻശാഹ് (രാജാധിരാജൻ) എന്നത് അല്ലാഹുവിന്റെ വിശേഷണാർത്ഥത്തിലുള്ള പദമായതിനാൽ രാജാവിനെ അങ്ങിനെ വിളിക്കാതിരിക്കൽ

കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

994 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. കള്ളസത്യം കച്ചവടചരക്കിനെ വിറ്റഴിക്കുന്നതും അനുഗ്രഹ ത്തിനെ നീക്കുന്നതുമാണ് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

അല്ലാഹു പറയുന്നു: ”ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക് നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന് പത്തു സാധുക്കൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും