ഞാറ്റുവേല മുഖേന മഴ ലഭിച്ചു എന്ന് പറയരുത്.

1000 . സൈദ് ബ്‌നുഖാലിദ് ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: നബി(സ)ഒരിക്കൽ ഹുദൈബിയ്യയിൽ വെച്ച് മഴ വർഷിച്ച രാത്രിക്ക് ശേഷം സുബഹ് നമസ്‌കരിക്കുകയായിരുന്നു. നമസ്‌കാരം നിർവ്വഹിച്ച ശേഷം അവിടുന്ന് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവും റസൂലു(സ)മാകുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവൻ പറഞ്ഞു, ഇന്ന് പ്രഭാതമായപ്പോഴേക്കും എന്റെ അടിയാൻമാരിൽ എന്നിൽ വിശ്വസിക്കുന്നവരും എന്നിൽ അവിശ്വസിക്കുന്നവരും ഉണ്ടായിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താലും അവന്റെ കാരുണ്യത്താലുമണ്ടാണ് മഴ വർഷിച്ചതെന്ന് പറഞ്ഞവർ എന്നിൽ വിശ്വസിക്കുന്നവരും ഞാറ്റുവേലകളിൽ അവിശ്വസിക്കുന്നവരുമാണ്. എന്നാൽ ഇന്നലെ ഞാറ്റുവേല മുഖേനയാണ്ഞങ്ങൾക്ക് മഴ ലഭിച്ചതെന്ന് പറഞ്ഞവർ എന്നിൽ അവിശ്വസിക്കുന്നവരും ഞാറ്റുവേലകളിൽ വിശ്വസിക്കുന്നവരുമാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.