1002 അനസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു,നബി(സ)പറഞ്ഞിരിക്കുന്നു: ഏതൊരു കാര്യത്തിൽ വൃത്തികേടുകളുണ്ടോ അക്കാരണത്താൽ അത് നിന്ദ്യമാകാതിരിക്കുകയില്ല. അപ്രകാരം യാതൊരുകാര്യത്തിൽ ലജ്ജാശീലമുണ്ടോ അതിലൂടെ അത് അലങ്കാരവും ആകാതിരിക്കുകയില്ല. (തിർമുദി)
898. ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും നീചവും നികൃഷ്ടവുമായ വാക്കുകൾ പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമുദി)