കൊള്ളകൊടുക്കയിൽ വിട്ടുവീഴ്ച ചെയ്യണം. കടംവാങ്ങുന്നവൻ നല്ല നിലയിൽ അത് വീട്ടലും ഞെരുക്കമുള്ളവർക്ക് ആശ്വാസം നൽകലും

അല്ലാഹു പറയുന്നു:
നിങ്ങൾ ചെയ്യുന്ന നന്മ ഏതോ, നിശ്ചയം അത് അല്ലാഹു അറിയുന്നു്. (ബഖറ: 215)

(ശുഐബ് നബി(സ)തന്റെ ജനതയോട് പറഞ്ഞു. ജനങ്ങളെ:നിങ്ങൾ അളവും തൂക്കവും നീതിയോടെ പൂർത്തിയാക്കണം. ജനങ്ങൾക്കവരുടെ സാധനം നിങ്ങൾ ചുരുക്കരുത്. (ഹൂദ്: 85)

(ജനങ്ങളിൽനിന്ന് അളന്നെടുക്കുമ്പോൾ പൂർത്തിയായി അളന്നെടുക്കുകയും അങ്ങോട്ട് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കയോ ചെയ്യുമ്പോൾ ചുരുക്കുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ട് .ഒരു പ്രധാന ദിവസത്തിൽ, അഥവാ ലോക പരിപാലകനായ അല്ലാഹുവിന്റെ മുന്നിൽ ജനങ്ങൾ നിൽക്കുന്ന ദിവസത്തിൽ ആനയിക്കപ്പെടുമെന്ന് അവർ വിചാരിക്കുന്നില്ലേ. (മുത്വഫ്ഫീൻ 1 -6)

776. ജാബിർ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിച്ചു. വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചടക്കുമ്പോഴും വിശാലമനസ്‌കത കാണിക്കുന്ന വ്യക്തിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. (ബുഖാരി)

777. അബൂഖതാദ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്യ്തതു ഞാൻ കേട്ടിട്ടുണ്ട് . അന്ത്യദിനത്തിലെ ക്ലേശത്തിൽനിന്ന് അല്ലാഹു രക്ഷപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവൻ കടം വീട്ടാൻ പ്രയാസപ്പെടുന്നവന്ന് ആശ്വാസം നൽകുകയോ കടം വിട്ടുകൊടുക്കുയോ ചെയ്തുകൊള്ളട്ടെ. (മുസ്‌ലിം)

778. അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം:റസൂൽ(സ)പറഞ്ഞു:(പൗരാണികരിൽ) ജനങ്ങൾക്ക് കടം കൊടുക്കുന്ന ഒരാളുണ്ടായിരുന്നു.ഭ്യത്യനോട് അദ്ദേഹം പറയുമായിരുന്നു. ഒരു ഞെരുക്കക്കാരനാണ് നിന്നെ സമീപിച്ചതെങ്കിൽ അവന്ന് വിട്ടുവീഴ്ച ചെയ്ത്‌കൊടുക്കണം. അല്ലാഹു നമുക്കും വിട്ട്‌വീഴ്ച ചെയ്‌തേക്കാം. അങ്ങനെ മരണാന്തരം അല്ലാഹു അവന് വിട്ടുവീഴ്ച ചെയ്തുകൊടുത്തു.( മുത്തഫഖുൻ അലൈഹി)

779. അബൂമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ)പറഞ്ഞു:മുൻഗാമികളിൽ ഒരാൾ വിചാരണചെയ്യപ്പെട്ടു. ഒരു നന്മയും അയാളിൽ കാണപ്പെടുകയുണ്ടായില്ല.പക്ഷേ ധനികനായിരുന്നപ്പോൾ അദ്ദേഹം ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും ഞെരുക്കമുള്ളവർക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കുവാൻ തന്റെ  ഭ്യത്യൻമാരോട് കൽപിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറഞ്ഞു. വിട്ടുവീഴ്ച ചെയ്ത് കൊടുക്കുവാൻ അവനേക്കാൾ കൂടുതൽ ഞാനാണർഹൻ. അതുകൊണ്ട് (മലക്കുകളേ)നിങ്ങളവന്ന് വിട്ടുവീഴ്ച ചെയ്തുകൊടക്കൂ. (മുസ്‌ലിം)

780. ജാബിർ(റ)ൽ നിന്ന് നിവേദനം: നബി(സ)തന്റെ പക്കൽനിന്ന് ഒരൊട്ടകം വാങ്ങി. വില നൽകിയപ്പോൾ തൂക്കം അൽപം കൂട്ടിയാണ് നൽകിയത്. (മുത്തഫഖുൻഅലൈഹി)

781. അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:ഞെരുക്കമുള്ളവന് അവധി നൽകുകയോ കടം വിട്ടുകൊടുക്കുകയോ ചെയ്താൽ അല്ലാഹുവിന്റെ തല്ലാത്ത മറ്റാരുടെയും നിഴലില്ലാത്ത അന്ത്യദിനത്തിൽ അർശിന്റെ  നിഴലിൽ അല്ലാഹു അവന് നിഴലിട്ട്‌കൊടുക്കും. (തിർമുദി)

This entry was posted in അദ്ധ്യായം 11 : ധർമ്മ സമരം. Bookmark the permalink.