അടിമമോചനത്തിന്റെ ശ്രേഷ്ഠത

അല്ലാഹു പറയുന്നു:
”എന്നിട്ട് ആ മലമ്പാതയിൽ അവൻ തള്ളിക്കടന്നില്ല. ആമലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക.(സൂറത്ത് ബലദ്: 11,12,13)

773. അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: വല്ലവനും ഒരു മുസ്‌ലിം അടിമയെ സ്വതന്ത്ര നാക്കിയാൽ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. എത്രത്തോളമെന്നാൽ ജനനേന്ദ്രിയത്തിനു പകരമായി ജനനേന്ദ്രിയം പോലും മോചിപ്പിക്കും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 11 : ധർമ്മ സമരം. Bookmark the permalink.