ശത്രുക്കളുമായുള്ള യുദ്ധത്തിൽ മരണപ്പെടുന്ന രക്തസാക്ഷികൾ അല്ലാതെയുള്ള രക്ത സാക്ഷികളെ കുളിപ്പിക്കലും അവർക്ക് വേണ്ടി നമസ്‌കരിക്കലും

771. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: രക്തസാക്ഷികൾ അഞ്ച് വിധമാണ്. വിഷൂചിക നിമിത്തം മരണപ്പെട്ടവർ, ഉദര രോഗത്താൽ മരണപ്പെട്ടവർ, മുങ്ങിമരിച്ചവർ, ശരീരത്തിൽ വല്ലതും പൊളിഞ്ഞ് വീണ് ആകസ്മികമായി മരിച്ചവർ, ദൈവമാർഗത്തിൽ രക്തസാക്ഷികളായവർ എന്നിവരാണവർ. (മുത്തഫഖുൻ അലൈഹി)

772. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരിൽ ഉൾപ്പെടുന്ന സഈദ്‌നുസൈദ്(റ) വിൽനിന്ന് നിവേദനം നബി(സ)പറയുന്നത് ഞാൻ കേട്ടു: ധനത്തെ  സംരക്ഷിക്കാനായി കൊല്ലെപ്പട്ടവൻ രക്തസാക്ഷിയാണ്. രക്തം സംരക്ഷിക്കാനായി കൊല്ലപ്പെട്ടവൻ രക്തസാക്ഷിയാണ്.മതത്തെ സംരക്ഷിക്കാനായി കൊല്ലപ്പെട്ടവൻ രക്തസാക്ഷിയാണ്. കുടുത്തെ സംരക്ഷിക്കാനായി കൊല്ലപ്പെട്ടവൻ രക്തസാക്ഷിയാണ്.(അൂദാവൂദ്, തിർമുദി).

This entry was posted in അദ്ധ്യായം 11 : ധർമ്മ സമരം. Bookmark the permalink.