Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കൽ നിഷിദ്ധം

189. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടാ യിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി.(മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കൽ നിഷിദ്ധം

മതപരമായ കാരണങ്ങൾ കൂടാതെ ഭർത്താവിനോട് വിസമ്മതം പ്രകടിപ്പിക്കുന്നത് നിഷിദ്ധം

1008 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു പുരുഷൻ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ അത് വിസമ്മതിക്കുകയും അക്കാരണത്താൽ അദ്ദേഹം അവളോട് വെറുപ്പോടെ രാത്രി കഴിച്ചു കൂട്ടുകയും ചെയ്യന്നുവെങ്കിൽ നേരം പുലരുന്നത് വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിലുള്ളത് അവൾ മടങ്ങുന്നത് വരേയും എന്നാണ്.

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മതപരമായ കാരണങ്ങൾ കൂടാതെ ഭർത്താവിനോട് വിസമ്മതം പ്രകടിപ്പിക്കുന്നത് നിഷിദ്ധം

ഇശാഅ് നമസ്‌കാര ശേഷം അനാവശ്യമായി സംസാരിച്ചിരിക്കരുത്‌

1006 . അബൂ ബർസത്ത്‌(റ)വിൽ നിന്ന് നിവേദനം: ഇശാനമസ്‌കാരത്തിനു മുമ്പു ഉറങ്ങുന്നതും ശേഷം അനാവശ്യമായി സംസാരിച്ചിരിക്കുന്നതും നബി(സ)വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി) 1007 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകൻ(സ)യുടെ അനുചരൻമാർ നബി(സ)യെ പ്രതീക്ഷിച്ചുകൊണ്ട് അർദ്ധരാത്രിവരെ കാത്തിരുന്നു. അപ്പോൾ അദ്ദേഹം വരികയും അവരോടൊപ്പം ഇശാഅ് നമസ്‌കരിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചു. അറിയുക, നിശ്ചയമായും … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഇശാഅ് നമസ്‌കാര ശേഷം അനാവശ്യമായി സംസാരിച്ചിരിക്കരുത്‌

അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം പറയാതിരിക്കൽ

1005 ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം നിങ്ങൾ പറയരുത്. അല്ലാഹു ഉദ്ദേശിച്ചാൽ എന്ന് പറഞ്ഞ ശേഷം പിന്നീട് ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നേ നിങ്ങൾ പറയാവൂ (അബൂദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം പറയാതിരിക്കൽ

അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ എന്നപ്രയോഗം ശരിയല്ല

1004 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലാരും അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ കരുണ ചൊരിയേണമേ എന്നിപ്രകാരം പറഞ്ഞു പ്രാർത്ഥിക്കരുത്. മറിച്ച് പ്രാർത്ഥിക്കുമ്പോൾ അതിൽ ദൃഢനശ്ചയത്തോടെ പ്രാർത്ഥിക്കുക.ഒന്നിലും അല്ലാഹുവിനെ നിർബന്ധിക്കുന്നവനില്ല. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിൽ പ്രതീക്ഷയോടും ഉറപ്പോടും കൂടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത് എന്നും അല്ലാഹു കൊടുക്കുന്നതെല്ലാംതന്നെ അവനെ സംബന്ധിച്ചിടത്തത്തോളം വലിയതേയല്ല എന്നു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ എന്നപ്രയോഗം ശരിയല്ല

വിവാഹാലോചനകൾ പോലെ മതപരമായി അനുവദിക്കപ്പെടുന്ന കാര്യത്തിന് വേണ്ടിയല്ലാതെ അന്യസ്ത്രീകളെ കുറിച്ച് പുരുഷൻമാർക്ക് വിവിരിച്ചു കൊടുക്കൽ തെറ്റാണ്‌

1003 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിരിക്കുന്നു. നേരിൽ കാണുംവിധം അന്യ സ്ത്രീകളെ ആരും ഭർത്താവിനോട് വർണ്ണിക്കരുത്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വിവാഹാലോചനകൾ പോലെ മതപരമായി അനുവദിക്കപ്പെടുന്ന കാര്യത്തിന് വേണ്ടിയല്ലാതെ അന്യസ്ത്രീകളെ കുറിച്ച് പുരുഷൻമാർക്ക് വിവിരിച്ചു കൊടുക്കൽ തെറ്റാണ്‌

സംസാരത്തിനിടയിൽ കൃത്രിമ ശൈലി കാണിക്കലും ശ്രോദ്ധാവിനെ പരിഗണിക്കാതിരിക്കലും വിലക്കപ്പെട്ടിരിക്കുന്നു.

373.ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കുന്നവരും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവരും സൽസ്വഭാവികളാണ്. നിങ്ങളുടെ കൂട്ടത്തിൽ അനിയന്ത്രിതമായും വായനിറച്ചും സംസാരിക്കുന്നവരും മുതഫൈഹിഖീങ്ങളുമാണ് അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കാത്തവരും ഞനിഷ്ടപ്പെടാത്തവരുമായി ഉണ്ടാവുക അവർ ചോദിച്ചു: ആരാണ് മുതഫൈഹിഖീങ്ങൾ? അവിടുന്ന് അരുളി: അഹങ്കാരിൾ. (അബൂദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സംസാരത്തിനിടയിൽ കൃത്രിമ ശൈലി കാണിക്കലും ശ്രോദ്ധാവിനെ പരിഗണിക്കാതിരിക്കലും വിലക്കപ്പെട്ടിരിക്കുന്നു.

അസഭ്യം പറയലും നികൃഷ്ടമായ സംസാരവുമരുത്‌

1002 അനസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു,നബി(സ)പറഞ്ഞിരിക്കുന്നു: ഏതൊരു കാര്യത്തിൽ വൃത്തികേടുകളുണ്ടോ അക്കാരണത്താൽ അത് നിന്ദ്യമാകാതിരിക്കുകയില്ല. അപ്രകാരം യാതൊരുകാര്യത്തിൽ ലജ്ജാശീലമുണ്ടോ അതിലൂടെ അത് അലങ്കാരവും ആകാതിരിക്കുകയില്ല. (തിർമുദി) 898. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും നീചവും നികൃഷ്ടവുമായ വാക്കുകൾ പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമുദി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അസഭ്യം പറയലും നികൃഷ്ടമായ സംസാരവുമരുത്‌

മുസ്‌ലിമിനെ കാഫിർ (സത്യനിഷേധി) എന്ന് വിളിക്കൽ നിഷിദ്ധം

1001 അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ആരെങ്കിലും മറ്റൊരാളെ കാഫിറേ എന്നോ അല്ലാഹുവിന്റെ ശത്രുവേ എന്നോ സംബോധന ചെയ്യുകയും ആ വ്യക്തി അപ്രകാരം അല്ലാതിരിക്കുകയും ചെയ്യുന്നു വെങ്കിൽ അതിന്റെ പാപം ആ പറഞ്ഞവരിലേക്ക് തന്നെ മടങ്ങുന്നതായിരിക്കും. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിമിനെ കാഫിർ (സത്യനിഷേധി) എന്ന് വിളിക്കൽ നിഷിദ്ധം

ഞാറ്റുവേല മുഖേന മഴ ലഭിച്ചു എന്ന് പറയരുത്.

1000 . സൈദ് ബ്‌നുഖാലിദ് ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: നബി(സ)ഒരിക്കൽ ഹുദൈബിയ്യയിൽ വെച്ച് മഴ വർഷിച്ച രാത്രിക്ക് ശേഷം സുബഹ് നമസ്‌കരിക്കുകയായിരുന്നു. നമസ്‌കാരം നിർവ്വഹിച്ച ശേഷം അവിടുന്ന് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവും റസൂലു(സ)മാകുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഞാറ്റുവേല മുഖേന മഴ ലഭിച്ചു എന്ന് പറയരുത്.