ഇശാഅ് നമസ്‌കാര ശേഷം അനാവശ്യമായി സംസാരിച്ചിരിക്കരുത്‌

1006 . അബൂ ബർസത്ത്‌(റ)വിൽ നിന്ന് നിവേദനം: ഇശാനമസ്‌കാരത്തിനു മുമ്പു ഉറങ്ങുന്നതും ശേഷം അനാവശ്യമായി സംസാരിച്ചിരിക്കുന്നതും നബി(സ)വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

1007 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകൻ(സ)യുടെ അനുചരൻമാർ നബി(സ)യെ പ്രതീക്ഷിച്ചുകൊണ്ട് അർദ്ധരാത്രിവരെ കാത്തിരുന്നു. അപ്പോൾ അദ്ദേഹം വരികയും അവരോടൊപ്പം ഇശാഅ് നമസ്‌കരിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചു. അറിയുക, നിശ്ചയമായും ആളുകൾ നമസ്‌കാരം നിർവ്വഹിച്ച് ഉറക്കത്തിലായിക്കഴിഞ്ഞു. നിങ്ങൾ നമസ്‌കാരം പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുകയുമായിരുന്നു. അപ്രകാരം നമസ്‌കാരത്തിനായ് കാത്തിരിക്കുന്നേടത്തോളം സമയവും നമസ്‌കാരം നിർവ്വഹിക്കുന്ന പ്രതിഫലം നിങ്ങൾക്ക് ലഭ്യമാണ്. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.