1004 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലാരും അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ കരുണ ചൊരിയേണമേ എന്നിപ്രകാരം പറഞ്ഞു പ്രാർത്ഥിക്കരുത്. മറിച്ച് പ്രാർത്ഥിക്കുമ്പോൾ അതിൽ ദൃഢനശ്ചയത്തോടെ പ്രാർത്ഥിക്കുക.ഒന്നിലും അല്ലാഹുവിനെ നിർബന്ധിക്കുന്നവനില്ല. (മുത്തഫഖുൻ അലൈഹി)
മറ്റൊരു റിപ്പോർട്ടിൽ പ്രതീക്ഷയോടും ഉറപ്പോടും കൂടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത് എന്നും അല്ലാഹു കൊടുക്കുന്നതെല്ലാംതന്നെ അവനെ സംബന്ധിച്ചിടത്തത്തോളം വലിയതേയല്ല എന്നു കൂടിയുണ്ട് .