Author Archives: riyaduser

പുണ്യാത്മാക്കളുടെ ഖബറിടങ്ങളെ ആരാധനാലയമാക്കുന്നതിനെ കുറിച്ചും അവിടെ ആഘോഷങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ശക്തമായ വിരോധം

അല്ലാഹു പറഞ്ഞു. ”അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം”. (കഹ്ഫ് 21) 1022 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അസ്മ(റ) എത്യോപ്യയിലെ ഒരു ചർച്ചിൽ കണ്ട  രൂപങ്ങളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും നബി(സ)പറയുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ഏതെങ്കിലും പുണ്യാത്മാക്കളോ ദാസൻമാരോ മരണപ്പെട്ടാൽ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പുണ്യാത്മാക്കളുടെ ഖബറിടങ്ങളെ ആരാധനാലയമാക്കുന്നതിനെ കുറിച്ചും അവിടെ ആഘോഷങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ശക്തമായ വിരോധം

ഖബർ പടുക്കലും കുമ്മായം തേക്കലും നിഷിദ്ധം

1021 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഖബർ ചെത്തിതേക്കുന്നതും അതിൻമേൽ ഇരിക്കുന്നതും അതിന്റെമേൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും നബി(സ)നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം) 975 ഹിയാൻ ബ്‌നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: അലി എന്നോട് പറഞ്ഞു. പ്രവാചകൻ(സ) എന്നെ നിയോഗിച്ചിരുന്ന ലക്ഷ്യത്തിൽ ഞാൻ നിങ്ങളെ നിയോഗിക്കട്ടെ. തുടച്ചു നീക്കാത്ത ചിത്രത്തെയും സമനിരപ്പാക്കാത്ത ഖബറിനെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഖബർ പടുക്കലും കുമ്മായം തേക്കലും നിഷിദ്ധം

ഖബറിന്റെ മുകളിൽ ഇരിക്കരുത്‌

1020 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിൻമേൽ ഇരിക്കുന്നതിനെക്കാൾ ഉത്തമം. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഖബറിന്റെ മുകളിൽ ഇരിക്കരുത്‌

മുറിക്കാതെ തുടർച്ചയായി നോമ്പുനോൽക്കൽ നിഷിദ്ധം

1019 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. തുടർന്ന്(മുറിക്കാതെ) നോമ്പനുഷ്ഠിക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. അവർ ചോദിച്ചു. താങ്കൾ തുടർന്ന് നോമ്പനുഷ്ഠുക്കാറുണ്ടല്ലോ? അദ്ദേഹം പറഞ്ഞു. ഞാൻ നിങ്ങളെപോലെയല്ല. എന്നെ കുടിപ്പിക്കുകയും ഭക്ഷിപ്പിക്കുകയും ചെയ്യുന്നു്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുറിക്കാതെ തുടർച്ചയായി നോമ്പുനോൽക്കൽ നിഷിദ്ധം

വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പെടുക്കുന്നതും നമസ്‌കരിക്കുന്നതും കറാഹത്താണ്‌

1017 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്‌കരി ക്കുകയോ ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യരുത്. നിങ്ങൾ ഓരോരുത്തരും തുടർച്ചയായി ചെയ്യുന്ന നോമ്പുമായി അത് യോജിച്ചുവന്നാലല്ലാതെ.(മുസ്‌ലിം) 1018 ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)വെള്ളിയാഴ്ചദിവസം അവരുടെ അടുക്കൽ കടന്നുവന്നു. അവരപ്പോൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പെടുക്കുന്നതും നമസ്‌കരിക്കുന്നതും കറാഹത്താണ്‌

ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കൽ ശരിയല്ല

1016 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാൽ ഫർളല്ലാത്ത നമസ്‌കാരമില്ല. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കൽ ശരിയല്ല

നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നു പോകൽ നിഷിദ്ധം

1015 അബ്ദുല്ലാഹ് ഇബ്‌നുഹാരിസ് ഇബ്‌നുസ്വമ്ത്ത്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്‌ക്കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള പാപങ്ങളെന്താണെന്ന് അറിയുന്നപക്ഷം, 40 നിർത്തമാണ് അവന്റെ മുമ്പിലൂടെ നടന്നുപോകുന്നതിനെക്കാൾ ഉത്തമം. റിപ്പോർട്ടർ പറയുന്നു, നാൽപത് ദിവസമോ മാസമോ കൊല്ലമോ ഏതാണ് നബി(സ)പറഞ്ഞത് എന്നെനിക്കറിയില്ല.(മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നു പോകൽ നിഷിദ്ധം

ഖബറിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കൽ നിഷിദ്ധം

1014. അബൂമർസദീ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയോ അതിൻമേൽ ഇരിക്കുകയോ ചെയ്യരുത്. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഖബറിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കൽ നിഷിദ്ധം

അനാവശ്യമായി നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നത് തെറ്റ്‌

1013. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് ഒരു ദാസന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിക്കൊണ്ട് പോകുന്ന അംശമാണ്. (ബുഖാരി) 1013. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അനാവശ്യമായി നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നത് തെറ്റ്‌

നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തൽ വിരോധിക്കപ്പെട്ടതാണ്‌

1012. അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തുന്നവരുടെ സ്ഥിതി എന്താണ്. അവരെ പറ്റി നബി(സ)പറഞ്ഞു: അപ്രകാരം ചെയ്യുന്നതിൽ നിന്ന് അവർ വിരമിക്കുകതന്നെ ചെയ്യണം, അല്ലാത്തപക്ഷം അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടട്ടെ (ബുഖാരി).

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തൽ വിരോധിക്കപ്പെട്ടതാണ്‌