1021 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഖബർ ചെത്തിതേക്കുന്നതും അതിൻമേൽ ഇരിക്കുന്നതും അതിന്റെമേൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും നബി(സ)നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം)
975 ഹിയാൻ ബ്‌നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: അലി എന്നോട് പറഞ്ഞു. പ്രവാചകൻ(സ) എന്നെ നിയോഗിച്ചിരുന്ന ലക്ഷ്യത്തിൽ ഞാൻ നിങ്ങളെ നിയോഗിക്കട്ടെ. തുടച്ചു നീക്കാത്ത ചിത്രത്തെയും സമനിരപ്പാക്കാത്ത ഖബറിനെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്‌ലിം)