വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പെടുക്കുന്നതും നമസ്‌കരിക്കുന്നതും കറാഹത്താണ്‌

1017 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്‌കരി ക്കുകയോ ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യരുത്. നിങ്ങൾ ഓരോരുത്തരും തുടർച്ചയായി ചെയ്യുന്ന നോമ്പുമായി അത് യോജിച്ചുവന്നാലല്ലാതെ.(മുസ്‌ലിം)

1018 ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)വെള്ളിയാഴ്ചദിവസം അവരുടെ അടുക്കൽ കടന്നുവന്നു. അവരപ്പോൾ നോമ്പുകാരിയായിരുന്നു. നബി(സ) ചോദിച്ചു. ഇന്നലെ നീ നോമ്പു നോററിരുന്നോ? അവർ പറഞ്ഞു. ഇല്ല. നാളെ നോമ്പുനോൽക്കാൻ നീ ഉദ്ദേശിക്കുന്നുണ്ടോ  എന്ന് ചോദിച്ചു. ഇല്ലെന്നവർ മറുപടി പറഞ്ഞപ്പോൾ നബി(സ)പറഞ്ഞു. എന്നാൽ നീ നോമ്പുമുറിക്കൂ. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.