വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല

തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. (സൂറ: അൽ നൂർ: 19)

160. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഏതൊരു വിശ്വാസിയും മറ്റൊരു വിശ്വാസിയുടെയും ന്യൂനത മറച്ച് വെക്കുന്നുവെങ്കിൽ അന്ത്യനാളിൽ അയാളുടെ ന്യൂനത അല്ലാഹു മറച്ച് വെക്കാതിരിക്കില്ല. (മുസ്‌ലിം)

161. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: എന്റെ സമുദായത്തിലെ എല്ലാവരുടേയും തെറ്റുകൾ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ, പരസ്യമായി തെറ്റുചെയ്യുന്നവൻ അതിൽപ്പെടുകയില്ല. ഒരു മനുഷ്യൻ രാത്രി ഒരു ദുഷ്‌കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോൾ, എടോ ഞാൻ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തു എന്ന് മറ്റുള്ളവനോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതിൽ ഉൾപ്പെട്ടതാണ്. വാസ്തവ ത്തിൽ തന്റെ തക്ഷിതാവ് ഇവന്റെ തെറ്റുകൾ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോൾ ഇവൻ തന്നെ അത് പരസ്യമാക്കുകയും അല്ലാഹുവിന്റെ മറ
നീക്കിക്കളയുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി)

162. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അടിമ സ്ത്രീ വ്യഭിചരിച്ചതായി തെളിഞ്ഞാൽ നിങ്ങൾ അവളെ അടിക്കുക, അതിനു ശേഷം ആക്ഷേപിക്കരുത്. പിന്നേയും വ്യഭിചരിച്ചാൽ അവളെ അടിക്കുക, ആക്ഷേപിക്കരുത്. പിന്നേയും വ്യഭിചരിച്ചാൽ ഒരു രോമത്തിന്റെ കയറാണ് കിട്ടുന്നതെങ്കിൽ പോലും അവളെ നിങ്ങൾ വിൽക്കുക. (മുത്തഫഖുൻ അലൈഹി)

156. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവ നും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മ കൾ അല്ലാഹുവും മറച്ച് വെക്കും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല. Bookmark the permalink.