മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക

മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുകനൻമപ്രവർത്തിക്കുക; നിങ്ങൾ വിജയംപ്രാപിച്ചേക്കാം.(അൽ ഹജ്ജ്:77)

163. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ദുനിയാവിലുള്ള ദുരിതം ആരെങ്കിലും നീക്കിക്കൊടുത്താൽ അല്ലാഹു പരലോകത്ത് അയാളുടെ ദുരിതവും നീക്കിക്കൊടുക്കുന്നതാണ്. കഷ്ടപ്പെടുന്ന ഒരാൾക്ക് ആശ്വാസം നൽകിയാൽ അല്ലാഹു ദുനിയാവിലും പരലോകത്തും അയാൾക്കും ആശ്വാസം നൽകുന്നതാണ്. ഒരു വിശ്വാസിയുടെ പോരായ്മ ആരെങ്കിലും മറച്ച് വെച്ചാൽ അല്ലാഹു ദുനിയാവിലും പരലോകത്തുമുള്ള അയാളുടെ ന്യൂനതകൾ മറച്ച് വെക്കുന്നതാണ്. ഒരാൾ മറ്റൊരു വിശ്വാസിയുടെ സഹായത്തിലായിരിക്കു ന്നിടത്തോളം അല്ലാഹു അയാളുടെ സഹായത്തിലായിരിക്കും. വല്ലവരും അല്ലാഹുവിന്റെ ഭവനങ്ങളിലേതെങ്കിലുമൊന്നിൽ ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുവെങ്കിൽ അവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം അവതരിക്കുകയും അവന്റെ ശാന്തി മൂടുകയും ചെയ്യും. മലക്കുകൾ അവരെ വലയം ചെയ്തിരിക്കും. തദ്‌സമയം അല്ലാഹു തന്റെ അടുക്കലുളളവരുടെ സദസ്സിൽ വെച്ച് അവരെക്കുറിച്ച് പറയും. ആരുടെയെങ്കിലും സൽകർമ്മങ്ങൾ പിന്നിലായാൽ ഗോത്രമഹിമകൊയാൾക്ക് മുൻകടക്കുവാൻ സാധ്യമല്ല. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 29 : മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക. Bookmark the permalink.