അക്രമം നിഷിദ്ധം

അനർഹമായി കൈവശം വെക്കുന്നത് തിരിച്ചേൽപിക്കേണ്ടതാണ് അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല. (സൂറ: ഗാഫിർ: 18)

അക്രമകാരികൾക്ക് യാതൊരു സഹായിയും ഇല്ല. (ഹജ്ജ്: 71)

138. ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക. കാരണം അക്രമം ഖിയാമത്ത് നാളിൽ അന്ധകാരങ്ങളായിരിക്കും. നിങ്ങൾ പിശുക്ക് സൂക്ഷിക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ചത്‌ പിശുക്കായിരുന്നു. അവരുടെ രക്തം ചിന്തുന്നതിലേക്കും പരസ്പരമുള്ള പവിത്രതകളെ അതിലംഘിക്കുന്നതിലേക്കും അത് അവരെ കൊണ്ട് ചെന്നെത്തിച്ചു. (മുസ്‌ലിം)

139. ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരെങ്കിലും ഒരു ചാൺ മണ്ണ് അനർഹമായി കവർന്നെടുത്താൽ ഖിയാമത്ത് നാളിൽ അയാളുടെ കഴുത്തിൽ ഏഴ് ഭൂമികൾ ചാർത്തപ്പെടുന്നതാണ്. (മുത്തഫഖുൻ അലൈഹി)

140. അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹു അക്രമിയെ പിന്തിപ്പിക്കും; അവനെ പിടിച്ചാൽ പിന്നീടവൻ കുതറുകയില്ല. എന്നിട്ട് അവിടുന്ന് താഴെ പറയുന്ന സൂക്തം പാരായണം ചെയ്തു.

‘അപ്രകാരമാകുന്നു അക്രമികളായ നാടുകളെ അല്ലാഹു പിടികൂടുന്നത്. തീർച്ചയായും അവന്റെ പിടികൂടൽ വേദനാജനകവും കഠോരവുമാകുന്നു(11/102)’. (മുത്തഫഖുൻ അലൈഹി)

141. മുആദ്(റ)വിൽ നിന്ന് നിവേദനം: നബി(സ) എന്നെ യമനിലേക്ക് നിയോഗിച്ച് കൊണ്ട് പറയുകയുണ്ടായി: നീ ചെല്ലുന്നത് മുമ്പ് വേദം നൽകപ്പെട്ട സമൂഹത്തിലേക്കാണ്. നീ അവിടെയെത്തിയാൽ അല്ലാഹു അല്ലാ തെ ആരാധ്യനില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ് എന്ന സത്യ സാക്ഷ്യത്തിലേക്ക് അവരെ ക്ഷണിക്കുക. അവർ സത്യ സാക്ഷ്യം അംഗീകരിച്ചു കഴിഞ്ഞാൽ അല്ലാഹു അവരുടെ മേൽ ഒരു രാത്രിയിലും പകലിലുമായി അഞ്ച് സമയത്തെ നമസ്‌കാരം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അവർ അത് അംഗീകരിച്ചാൽ അല്ലാഹു അവരുടെ സമ്പത്തിൽ സകാത്ത്‌ നിർബന്ധമാക്കിയത് നീ അവരെ അറിയി ക്കുക. അവരിലെ പണക്കാരനിൽ നിന്ന് പിരിച്ചെടുത്ത് ദരിദ്രർക്ക് വിതരണം ചെയ്യേതാണത്. ആളുകളുടെയടുക്കൽ നിന്ന് സകാത്ത് വാങ്ങുമ്പോൾ അവരുടെ അടുക്കലുള്ളതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ളതും നല്ലതും തെരഞ്ഞെടുക്കുന്നത് നീ കരുതിയിരിക്കുക. ദ്രോഹിക്കപ്പെട്ടവൻ നിനക്കെതിരെ പ്രാർത്ഥിക്കുന്നതും നീ കരുതിയിരിക്കുക. കാരണം അല്ലാഹുവിനും അവനുമിടയിൽ യാതൊരു മറയുമില്ല. (മുത്തഫഖുൻ അലൈഹി)

142. അബ്ദുറഹ്മാൻ ബിനു സ്സാഇദി(റ) നിവേദനം, ഇബ്‌ന് ലുത് ബിയ്യ എന്നുപേരായ ഒരാളെ നബി(സ) സകാത്ത് ശേഖരണത്തിന് നിയോഗിച്ചു. തിരിച്ചുവന്നപ്പോൾ അയാൾ സകാത്ത് സ്വത്ത് രണ്ടായി തിരിച്ചു പറഞ്ഞു: ഇത് സകാത്തായും ഇത് എനിക്ക് സംഭാവനയായും ലഭിച്ചതാണ്. തിരുമേനി(സ) മിമ്പറിൽ കയറി അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തുകൊണ്ട് ഇങ്ങിനെ പറഞ്ഞു: എന്നെ അല്ലാഹു ഏൽപിച്ച ചില സം ഗതികൾ ഞാൻ ചിലയാളുകളെ ഏൽപ്പിക്കുമ്പോൾ അവർ വന്ന് പറയുന്നത് ഇത് എനിക്ക് സംഭാവനയും അത് നിങ്ങളുടെ സകാത്തും. അവർ സത്യവാൻമാർ ആയിരുന്നുവെങ്കിൽ അവരുടെ ഉപ്പയുടെയോ ഉമ്മയുടെ യോ കൂടെ ഇരുന്നാൽ പോരായിരുന്നില്ലേ?; നിങ്ങളിൽ വല്ലവരും അങ്ങിനെ അനർഹമായി വല്ലതും കൈവശം വെക്കുന്നുണ്ടെങ്കില്‍ അതുമായി അവൻ പരലോകത്ത് വരാതിരിക്കില്ല. നിങ്ങളിൽ നിന്നും അലറുന്ന ഒട്ടക ത്തേയും പശുവിനേയും ആടിനേയുമൊക്കെ ചുമന്ന് വരുന്ന ആളുകളെ ഞാൻ കാണാനിടയാകരുത്. ശേഷം തന്റെ കൈകൾ ആകാശത്തേക്കുയർത്തി അവിടുന്ന് പറഞ്ഞു: അല്ലാഹുവേ, ഞാൻ എത്തിച്ചു കൊടുത്തിട്ടില്ലേ? (മുത്തഫഖുൻ അലൈഹി).

143. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അഭിമാനമുൾപ്പെടേ നിങ്ങളുടെ കയ്യിൽ തന്റെ സഹോദരന്റേതായി വല്ലതും ഉണ്ടെങ്കിൽ ദീനാറുകളോ ദിർഹമുകളോ പ്രയോജനപ്പെടാത്ത ദിവസം വരുന്നതിന് മുമ്പായി ഇന്നുതന്നെയവർ വീട്ടട്ടെ. അന്ന് അവന്റെയടുക്കലുള്ള അവകാശത്തിന് പകരമായി അവന്റെ സൽകർമങ്ങളായിരിക്കും നൽകേണ്ടിവരിക. സൽകർമങ്ങളില്ലെങ്കിൽ അവന്റെ തിന്മകൾ ഇയാളിൽ കെട്ടിവെക്കും. (ബുഖാരി)

144. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ കരങ്ങളിൽനിന്നും നാവിൽ നിന്നും മുസ്‌ലിങ്ങൾ സുരക്ഷിതരായിരിക്കുന്നുണ്ടോ , അവനാണ് യഥാർത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ , അവനാണ് യഥാർത്ഥ മുഹാജിർ (സ്വദേശ ത്യാഗം ചെയ്തവൻ) (മുത്തഫഖുൻ അലൈഹി)

145. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: നബി(സ)യുടെ ചുമടുകൾ വഹിച്ചിരുന്ന കിർകിറ എന്ന് പേരായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ നബി(സ) പറയുകയുണ്ടായി: അവൻ നരകത്തി ലാണ്. അപ്പോൾ സ്വഹാബികൾ അദ്ദേഹത്തെ പരിശോധിച്ച് നോക്കി. അയാൾ ഒരു ഓവർകോട്ട് അപഹരിച്ചതായി അവർ കണ്ടെത്തി. (ബുഖാരി)

146. അബൂബകറത്ത്(റ) നിവേദനം: ബലിയുടെ ദിനത്തിൽ (ദുൽഹജ്ജ് 10ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം, നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസം പോലെ ഈ രാജ്യം പോ ലെ ഈ മാസം പോലെ പവിത്രമായതാണ്. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ട്  മുട്ടുക തന്നെ ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചവൻ നിങ്ങളോട് ചോദിക്കും. ജനങ്ങളെ, എനിക്ക് ശേഷം നിങ്ങൾ പര സ്പരം കഴുത്ത് വെട്ടി അവിശ്വാസികളാവരുത്. ഇവിടെ ഇപ്പോൾ സന്നിഹിതരായവർ സന്നിഹിതരാവാത്തവർക്ക് ഈ വാർത്ത എത്തിച്ചു കൊടുക്കട്ടെ. സന്നിഹിതരായി ഇത് കേൾക്കുന്ന പലരേക്കാളും പിന്നീട് ഇത് കേട്ടു ഗ്രഹിക്കുന്നവരുമുണ്ടായേക്കാം. പിന്നീട് അവിടുന്ന് ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു: ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നില്ലയോ? ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നില്ലയോ? ഞങ്ങൾ പറഞ്ഞു അതെ തീർച്ചയായും. അവിടുന്ന് പറഞ്ഞു: അല്ലാഹുവേ നീ സാക്ഷിയാണ്. (മുത്തഫഖുൻ അലൈഹി)

147. അദ് യ്യ്  ബിന് ഉമൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളെയാരെങ്കിലും വല്ല കാര്യവും നാം ഏൽപിച്ചാൽ അവർ ഒരു സൂചിയാണങ്കിൽ പോലും അതിൽ നിന്ന് മറച്ച് വെച്ചാൽ അതുമാ യി അവൻ അന്ത്യനാളിൽ വരുന്നതാണ്. അപ്പോൾ അൻസാരികളിൽപെട്ട ഒരാൾ വന്നു ചോദിച്ചു: പ്രവാചകരെ, എന്നെ ജോലിയിൽ നിന്നും ഒഴിവാക്കിത്തരണം. അപ്പോൾ നബി(സ) ചോദിച്ചു:  എന്താണ് കാരണം? അയാൾ പറഞ്ഞു: താങ്കൾ ഇന്നയിന്ന രൂപത്തിൽ സംസാരിക്കുന്നതായി ഞാൻ കേട്ടു. അപ്പോൾ നബി(സ) പറയുകയുണ്ടായി: ഞാനിപ്പോഴുമത് ആവർത്തിക്കുന്നു. നാം നിങ്ങളെ ആരെയെങ്കിലും വല്ല കാര്യങ്ങളും ഏൽ പിച്ചാൽ അവർ ലഭിക്കുന്നത് മുഴുവൻ കൊണ്ട് വരട്ടെ. അവന് പ്രതിഫലമായി നൽകുന്നത് സ്വീകരിക്കുകയും വിലക്കിയതിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യട്ടെ.(മുസ്‌ലിം)

148. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിക്കുകയുണ്ടായി: ആരാണ് പാപ്പരെന്ന് നിങ്ങൾക്കറിയാമോ? അവർ പറയുകയുണ്ടായി: ദീനാറും സമ്പത്തുമൊന്നുമില്ലാത്തവരാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ പാപ്പർ. നബി(സ) പറയുകയുണ്ടായി: എന്റെ സമുദായത്തിലെ പാപ്പർ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും നിർവഹിക്കും പക്ഷെ, ആളുകളെ അടിക്കുകയും ചീത്ത പറയുകയും അപവാദം പറയുകയും അ ന്യായമായി അവരുടെ ധനം അപഹരിക്കുകയും രക്തം ചിന്തുകയും ചെയ്തവരായി അന്ത്യനാളിൽ കാണുന്നവനാണ്. അപ്പോൾ അയാളുടെ സൽകർമ്മങ്ങൾ എടുക്കുകയും അയാളുടെ എതിർ ഭാഗത്തുള്ളവർക്ക് നഷ്ടപരി ഹാരമായി നൽകുകയും ചെയ്യും. അയാളുടെ സൽകർമ്മങ്ങൾ തീർന്നുപോയാൽ അവരുടെ തെറ്റുകൾ എടുത്ത് അയാളുടെ മേൽ കെട്ടിവെക്കുകയും അങ്ങിനെ അയാൾ നരകത്തിൽ എറിയപ്പെടുകയും ചെയ്യും. (മുസ്‌ലിം)

149. ഖൗല(റ)യിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ സ്വത്തിൽ നിന്ന് അനർഹമയി വെട്ടിയെടുത്ത് തിന്നുന്ന ആളുകളുടെ അന്ത്യനാളിലെ അവസ്ഥയെന്താണ്;? അവർക്ക് നരകമായിരി ക്കും  ലഭിക്കുക. (ബുഖാരി)

This entry was posted in അദ്ധ്യായം 26 : അക്രമം നിഷിദ്ധം. Bookmark the permalink.