അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം

വിശ്വസിച്ചേൽപിക്കപ്പെട്ട വസ്തുക്കൾ (അമാനത്തുകൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും, അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. (സൂറ: നിസാഅ്: 58)

തീർച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പർവ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അത് ഏറ്റെടുത്തു. തീർച്ചയായും അവൻ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. (സൂറ: അൽ അഹ്‌സാബ്: 72)

137. അബൂ ഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപട വിശ്വാസികളുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാൽ കള്ളം പറയുക. 2. വാഗ്ദാനം ചെയ്താൽ ലംഘിക്കുക. 3.വിശ്വസിച്ചാൽ
ചതിക്കുക. മറ്റൊരു റിപ്പോർട്ടിൽ: അവൻ നോമ്പ് പിടിക്കുകയും നമസ്‌കരിക്കുകയും മുസ്‌ലിമാണെന്ന് വാദിച്ചാലും ശരി; എന്നു കൂടുതലുണ്ട്.

This entry was posted in അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്‍റെ പ്രാധാന്യം. Bookmark the permalink.