നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ

നിങ്ങൾ ജനങ്ങളോട് നൻമ കൽപിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തിൽ (അത്) മറന്നുകളയുകയുമാണോ? നിങ്ങൾ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ബഖറ: 44)

സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു? നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുകഎന്നുള്ളത് അല്ലാഹു വിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (സ്വഫ്ഫ്: 2, 3)

ഞാൻ ഏതൊന്ന് നിങ്ങളോട് വിരോധിക്കുകയും എന്നിട്ട് നിങ്ങളിൽ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാൻ തന്നെ അത് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. (സൂറ: ഹൂദ്: 88)

136. ഉസാമ ബിൻ സൈദ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ഖിയാമത്ത് നാളിൽ ഒരു വ്യക്തിയെ നരകത്തിലെറിയും. അവന്റെ കുടൽമാലകൾ പൊട്ടി നിലത്ത് ചാടുന്നതിനാൽ അവൻ കഴുത ആട്ടുകല്ലിന് ചറ്റും തിരിയുന്നത് പോലെ അതുമായി ചുറ്റിത്തിരിയും. അപ്പോൾ നരകത്തിലുള്ളവർ അയാളുടെ ചുറ്റും കൂടി ഇങ്ങിനെ ചോദിക്കും; നിനക്കെന്തു പറ്റി? നീ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടാ യിരുന്നല്ലൊ? അപ്പോൾ അയാൾ പറയും: ശരിതന്നെയാണത്; ഞാൻ നന്മ കൽപിച്ചിരുന്നുവെങ്കിലും പ്രവർത്തിക്കാറുണ്ടാ യിരുന്നില്ല. തിന്മ വിരോധിച്ചിരുന്നുവെങ്കിലും അത് ചെയ്യാറുണ്ടാ യിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ. Bookmark the permalink.