ഗുണകാംക്ഷ

സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. (ഹുജുറാത്ത്: 10)

ഞാൻ നിങ്ങളോട് ആത്മാർത്ഥമായി ഉപദേശിക്കുകയുമാകുന്നു. (അഅ്‌റാഫ്: 62 )

ഞാൻ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. (അഅ്‌റാഫ്: 68)

125. തമീമുബ്‌നു ഔസ് അദ്ദാരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മതം എന്നാൽ ഗുണകാംക്ഷയാകുന്നു. ഞങ്ങൾ ചോദിച്ചു ആരോടെല്ലാം? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തോടും, പ്രവാ ചകനോടും, മുസ്‌ലിം നേതാക്കളോടും, പൊതുജനങ്ങളോടുമെല്ലാം. (മുസ്‌ലിം)

126. ജരീർ(റ) നിവേദനം: ഞാൻ നബി(സ)യുടെ അടുക്കൽ പോയി മുസ്‌ലിമായപ്പോൾ നമസ്‌കാരം നിലനിർത്താമെന്നും സകാത്ത് നൽകാമെന്നും മുഴുവൻ വിശ്വാസികളോടും ഗുണകാംക്ഷയോടെ  വർത്തിക്കാമെന്നും നബി(സ)യോട് പ്രതിജ്ഞ ചെയ്യുകയുണ്ടായി. (മുത്തഫകുൻ അലൈഹി)

127. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും സത്യ വിശ്വാസിയാവുകയില്ല. (ബുഖാരി)

This entry was posted in അദ്ധ്യായം 22 : ഗുണകാംക്ഷ. Bookmark the permalink.