നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.

പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. (സൂറ: മാഇദ: 2)

കാലം തന്നെയാണ്സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (സൂറ: അസ്വർ: 1, 2, 3 )

ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഈ അദ്ധ്യായത്തെ സംബന്ധിച്ച് ആലോചിക്കാതെ ജനങ്ങളിൽ അധികമാളുകളും ഒരു തരം അശ്രദ്ധയിലായിരിക്കുകയാണ്.

122. സൈദ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്ന ഒരു യോദ്ധാവിനെ തയ്യാറാക്കിയവൻ യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്. യോദ്ധാവിന്റെ വീട്ടിൽ പിൻഗാമി എന്നവണ്ണം നല്ല രീതിയിൽ പ്രവർത്തിച്ചവനും യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്. (മുത്തഫഖുൻ അലൈഹി)

123. ഇബ്‌നു അബ്ബാസ്(റ) നിവേദനം: റൗഹായിൽ വെച്ച് ഒരു കൂട്ടം ആളുകളെ നബി(സ) കണ്ട് മുട്ടി. അപ്പോൾ അവിടുന്ന് ചോദിക്കുകയുണ്ടായി: നിങ്ങൾ ഏത് വിഭാഗക്കാരാണ്? അവർ പറഞ്ഞു: മുസ്‌ലിങ്ങൾ തന്നെ. അപ്പോൾ അവർ ചോദിച്ചു: നിങ്ങൾ ആരാണ്? നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതൻ. അപ്പോൾ ഒരു സ്ത്രീ അതിന്റെ ഒരു കുഞ്ഞിനെ എടുത്തുയർത്തി കൊണ്ട് നബി(സ)യോട് ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇവന് ഹജ്ജുണ്ടോ ? നബി(സ) പറയുകയുണ്ടായി: അതെ, നിനക്കും അതിന്റെ പ്രതിഫലമുണ്ടാകും. (മുസ്‌ലിം)

124. അബൂമുസൽ അശ്അരി(റ) നിവേദനം: നബി(സ) അരുളി: തന്നോട് കൽപിച്ചത് നിർവ്വഹിക്കുകയും അവകാശികൾക്ക് പരിപൂർണ്ണമായി നൽകുകയും ചെയ്യുന്ന വിശ്വസ്തനായ ഖജനാവ് സൂക്ഷിപ്പുകാരൻ ധർമ്മം ചെയ്യുന്നവരിൽ ഒരുവനാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.. Bookmark the permalink.