ധനം ദുർവ്യയം ചെയ്യരുത്.

1035. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശ്വത്തെ മുറുകെ പിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കുടുതൽ കുടുതൽ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക. എന്നിവ അവൻ വെറുക്കുകയും ചെയ്യുന്നു. (മുസ്‌ലിം)

1036. വർറാദ്‌(റ)നിന്ന് നിവേദനം: മുആവിയ(റ)ക്കുള്ള ഒരു കത്തിലൂടെ മുഗീറത്ത് എന്നോട് പറഞ്ഞു: നബി(സ)എല്ലാ ഫർള് നമസ്‌കാരങ്ങൾക്കും ശേഷവും പറയാറുണ്ട് . അല്ലാഹുവല്ലാത മറ്റാരാധ്യനില്ല. അവൻ ഏകനാണ്. അവനൊരു പങ്കാളിയുമില്ല. അവനാണ് രാജാധികാരവും സ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേനീ കൊടുത്തത് തടുക്കുന്നവനില്ല. നീ തടയുന്നത് കൊടുക്കുന്നവനുമില്ല. നിന്റെ പക്കൽ പ്രതാപിക്ക് തന്റെ പ്രതാപം ഉപകരിക്കുകയില്ല.(സമ്പന്നർക്ക് തന്റെ സമ്പത്ത് ഉപകരിക്കുകയില്ല.) അഭിപ്രായവ്യത്യാസങ്ങളെ പറ്റിയും ധനം ദുരുപയോഗം ചെയ്യുന്നതിനെ പറ്റിയും ധാരാളം യാചിക്കുന്നതിനെയും മാതാപിതാക്കളെ ശല്യപ്പെടുത്തുന്നതിനെയും പെൺകുട്ടികളെ ജീവനോടെ കുഴിച്ച് മൂടുന്നതിനെയും അന്യരുടെ അവകാശങ്ങൾ തടുത്തുവെക്കുന്നതിനെയും അർഹതയില്ലാത്തത് കൈക്കലാക്കുന്നതിനെയും നബി(സ) നിരോധിച്ചതായും മുആവിയ(റ)ക്ക് മുഗീറ(റ) എഴുതിയിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.