ഗ്രമീണനുവേണ്ടി പട്ടണവാസി കച്ചവടം ചെയ്യുന്നതും ഒരാൾ മറ്റൊരാളുടെ വിവാഹാലോചനയേയോ കച്ചവടത്തേയോ മറികടക്കുന്നതും നിഷിദ്ധം

1032. അനസ്‌(റ)നിന്ന് നിവേദനം: ഗ്രമീണനുവേണ്ടി പട്ടണവാസി വിറ്റുകൊടുക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. അവൻ തന്റെ സഹോദരനാണെങ്കിൽ പോലും. (മുത്തഫഖുൻ അലൈഹി)

1033. ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ചരക്കുകൾ അങ്ങാടിയിലേക്ക് എത്തുന്നതിന് മുമ്പ് നിങ്ങളത് കച്ചവടം ചെയ്യരുത്. (മുത്തഫഖുൻ അലൈഹി)

1034. ഉഖ്‌ബ (റ)നിന്ന് നിവേദനം: റസുൽ (സ)പറഞ്ഞു. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരിൽ വിവാഹാലോചന നടത്തരുത്. അവൻ വേണ്ടെന്ന് വെച്ചാലൊഴികെ. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.