സ്ത്രീ ഭർത്താവിന്റെ മരണത്തിലല്ലാതെ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കൽ നിഷിദ്ധം

1031. സൈനബ(റ) യിൽ നിന്ന് നിവേദനം: നബി(സ)യുടെ പ്രിയ പത്‌നി ഉമ്മു ഹബീബ(റ)യുടെ അടുത്ത് അവരുടെ പിതാവ് അബൂസുഫ്‌യാൻ മരണപ്പെട്ടിരിക്കുമ്പോൾ ഞാൻ കയറി ചെന്നു (മൂന്ന് ദിവസത്തിന് ശേഷം)മഞ്ഞ നിറത്തിലുള്ള ഒരു സുഗന്ധദ്രവ്യമോ മറ്റോ കൊണ്ട് വന്നിട്ട് ഒരു പെൺകുട്ടി അതിൽ നിന്ന് തെട്ടുപുരട്ടുകയും അവരുടെ ഇരു കവിളിലും പൂശുകയും ചെയ്തു. അനന്തരം അവർ പറഞ്ഞു: അല്ലാഹുവാണെ സുഗന്ധദ്രവ്യത്തിന് എനിക്ക് ആവശ്യമുണ്ടായിട്ടല്ല. പക്ഷേ റസൂൽ(സ ) മിമ്പറിൽവെച്ച് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്  അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരു സ്ത്രീക്കും മൂന്ന് ദിവസത്തിലുപരി ഭർത്താവല്ലാത്തവരുടെ മരണത്തിൽ ദുഖാചരണം അനുവദനീയമല്ല. നാല് മാസവും പത്തു ദിവസവും ഭർത്താവിനുവേണ്ടി ദുഖമാചരിക്കാം. സൈനബ(റ)  പറയുന്നു. പിന്നീട് ഞാൻ ജഹ്ശിന്റെ മകൾ സൈനബ(റ)യുടെ അടുത്ത് തന്റെ സഹോദരന്റെ മരണ ശേഷം കടന്നു ചെന്നു അവരും മൂന്ന് ദിവസത്തിന് ശേഷം സുഗന്ധദ്രവ്യം കൊണ്ടുവന്നു അത് തൊട്ട് പുരട്ടികൊണ്ട് പറഞ്ഞു. അറിയണം അല്ലാഹുവാണെ എനിക്കിപ്പോൾ സുഗന്ധദ്രവ്യത്തിന് ആവശ്യമുണ്ടായിട്ടല്ല. പക്ഷേ റസൂൽ(സ) മിമ്പറിൽവെച്ച് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് . മൂന്ന് ദിവസത്തിലുപരി ഭർത്താവിന്റെ മരണത്തിന് വേണ്ടിയല്ലാതെ വിലപിക്കൽ അന്ത്യനാളിലും അല്ലാഹുവിലും വിശ്വസിച്ച ഏതൊരു സ്ത്രീക്കും അനുവദനീയമല്ല. നാല് മാസവും പത്തു ദിവസവും അവർക്ക് വേണ്ടി വിഷാദിച്ചിരിക്കേണ്ടതാണ്. (മു. അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.