സന്താനങ്ങൾക്കിടയിൽ വേർത്തിരിവ് കാണിക്കൽ തെറ്റാണ്‌

1030 നുഅ്മാൻ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ എന്റെ പിതാവ് എന്നെയും കൊണ്ട് നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു. എന്റെ അടിമയെ ഞാൻ ഇവന് സൗജന്യമായി കൊടുത്തിരിക്കുന്നു. നബി(സ) ചോദിച്ചു. ഇപ്രകാരം നീ നിന്റെ എല്ലാസന്താനങ്ങൾക്കും നൽകിയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. നബി(സ)പറഞ്ഞു. എന്നാൽ നീ ഇത് തിരിച്ചുവാങ്ങൂ. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ നീതി പാലിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക എന്നുകൂടി കാണാം. മറ്റൊരു റിപ്പോർട്ടിൽ നീ എന്നെ അക്രമത്തിന് സാക്ഷിയാക്കരുത് എന്നു കൂടി നബി(സ) പറഞ്ഞു എന്നും കാണാം. മറ്റൊരു റിപ്പോർട്ടനുസരിച്ച് നി അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: നിന്റെ സന്താനങ്ങളെല്ലാവരും ഒരോപോലെ നിനക്ക് നൻമ ചെയ്യണം എന്ന് നീ ആഗ്രഹിക്കുന്നില്ലേ? അപ്പോൾ ‘അതെ’ എന്ന് അയാൾ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: എങ്കിൽ അരുത്.

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.