ശിക്ഷാനടപടികളിൽ ശുപാർശ ചെയ്യൽ നിഷിദ്ധം

അല്ലാഹു പറയുന്നു.

”വ്യഭിചരിക്കുന്നവളെയും വ്യഭിചരിക്കുന്നവനെയും നിങ്ങൾ നൂറ്അടി അടിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ ശിക്ഷ നടപ്പിൽ വരുത്തുന്നതിൽ നിങ്ങൾക്ക് അവരോട് ദയവുണ്ടാകരുത്. (നൂർ :2)

1027 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ കളവ് നടത്തിയ മഗ്‌സൂം ഗോത്രക്കാരിയുടെ കാര്യത്തിൽ ഖുറൈശികൾ വിഷമിച്ചു. അവർ പറഞ്ഞു ഇവളെക്കുറിച്ച് പ്രവാചക(സ)നോട് സംസാരിക്കാൻ കഴിവുള്ളവൻ ആരാണ്? അവർ പറഞ്ഞു. നബി(സ)യുടെ ഇഷ്ടതോഴൻ ഉസാമത്തിനല്ലാതെ ആർക്കാണതിന് ധൈര്യം വരിക. ഉസാമത്ത് അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ ശിക്ഷാനടപടികളിൽപ്പെട്ട ഒന്നിലാണോ നീ ശിപാർശക്ക് വന്നിരിക്കുന്നത്? അനന്തരം അദ്ദേഹം എഴുന്നേറ്റു നിന്നു പ്രസംഗിച്ചു. നിങ്ങളുടെ പൂർവ്വീകരെ നശിപ്പിച്ചത്, അവരിലെ നേതാക്കൾ കളവ് ചെയ്താൽ ശിക്ഷാനടപടി കൈകൊള്ളാതെ ഉപേക്ഷിക്കുകയും ദുർബലർ കളവ് ചെയ്താൽ ശിക്ഷിക്കുകയും ചെയ്തിരുന്നതാണ്. അല്ലാഹുവാണേ. മുഹമ്മദി(സ)ന്റെ മകൾ ഫാത്തിമ കളവ് നടത്തിയാലും അവളുടെ കൈ ഞാൻ മുറിക്കുക തന്നെ ചെയ്യും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.