വഴികളിലും മററും മലമൂത്രവിസർജ്ജനം ചെയ്യലും ജനങ്ങൾക്ക് ശല്യമുണ്ടാക്കലും വിലക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു.

”വിശ്വസിച്ച പുരുഷൻമാരെയും സ്ത്രീകളെയും അവർ കുററം ചെയ്യാതെ ശല്യപ്പെടുത്തുന്നവർ വ്യക്തമായ പാപം ചുമക്കേണ്ടി വരും.”(അഹ്‌സാബ്: 58)

1028 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? അദ്ദേഹം പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.