നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം

നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. (ഖസസ്: 87)

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. (നഹ്ൽ: 125)

പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. (മാഇദ: 2)

നൻമയിലേക്ക് ക്ഷണിക്കുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. (ആലു ഇംറാൻ: 104)

119. ഉഖ് ത്തുബ്‌നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂൽ (സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവർത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്‌ലിം)

120. അബൂഹുറൈറ (റ)വിൽ നിന്ന്: റസൂൽ (സ) പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരിക യില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. (മുസ്‌ലിം)

121. സഹ്ൽ ബിന് സഅദ്(റ) നിവേദനം: ഖൈബർ യുദ്ധവേളയിൽ നബി(സ) അലി(റ)വിനോട് പറയുകയുണ്ടായി: അവരുടെ മുന്നിലെത്തുന്നതു വരെ നീ അവധാനതയോടെ മുന്നോട്ട് നീങ്ങുക. അവരുടെ മുറ്റത്തെത്തി യാൽ നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അങ്ങിനെ അവർ മുസ്‌ലിമായാൽ അവർക്കുണ്ടാകുന്ന ബാധ്യതകളെ കുറിച്ചും നീ അവരോട് പറയുക. അല്ലാഹു തന്നെ സത്യം,

നീ മുഖേന ഒരാൾ സൻമാർഗ്ഗം സിദ്ധിക്കുകയെന്നത് ഏറ്റവും മുന്തിയ ചുവന്ന കുതിരയെക്കാൾ ഉത്തമമാണ്.(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം. Bookmark the permalink.