പള്ളിയിൽ തുപ്പൽ നിഷിദ്ധമാണ്‌

978 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഖിബ്‌ലക്ക് നേരെയുള്ള മതിലിൽ മൂക്കട്ടയോ തുപ്പലോ കാർക്കിച്ചു തുപ്പിയതോ കണ്ടപ്പോള്‍ നബി(സ)അത് ചുരണ്ടിക്കളഞ്ഞു. (മുത്തഫഖുൻ അലൈഹി)

979 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിശ്ചയം ഈ പള്ളി മൂത്രിക്കാനോ വൃത്തിക്കേടാക്കാനോ പാടില്ല. ഇത് അല്ലാഹുവിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ്.(മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.