980 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. പള്ളിയിൽ വെച്ച് വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ പ്രാർത്ഥിക്കണം. നിന്റെ കച്ചവടത്തിൽ അല്ലാഹു ലാഭം നൽകാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയിൽവെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങൾ പ്രാർത്ഥിക്കണം. അല്ലാഹു നിനക്കത് തിരിച്ചു നൽകാതിരിക്കട്ടെ. (തിർമുദി)
981 സാഇബ്(റ)വിൽ നിന്ന് നിവേദനം: ഞാൻ പള്ളിയിൽ ആയിരുന്നപ്പോൾ ഒരാൾ എന്നെ കല്ലെറിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾഅത് ഉമർ ബ്‌നുഖത്താബ്(റ) അയിരുന്നു. അദ്ദേഹം പറഞ്ഞു. നീ പോയി ഇവരെ എന്റെ അടുത്ത് കൊണ്ടുവരിക. ഞാൻ അവരെ കൊണ്ടു വന്നപ്പോൾ അദ്ദേഹം ചോദിച്ചു. നിങ്ങൾ എവിടെയുള്ളവരാണ്? അവർ പറഞ്ഞു ത്വാഇഫുകാരാണ്. അദ്ദേഹം പറഞ്ഞു. നിങ്ങൾ രണ്ടു പേരും ഈ നാട്ടുകാരായിരുന്നുവെങ്കിൽ പ്രവാചക(സ)ന്റെ പള്ളിയിൽ വെച്ച് ശബ്ദകോലാഹലം ഉണ്ടാക്കിയ കാരണത്താൽ ഞാൻ നിങ്ങളെ ശിക്ഷിക്കുമായിരുന്നു. (ബുഖാരി)