972 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നതായി ഞാൻ കേട്ടു ചിത്രം വരക്കുന്നവരെല്ലാം നരകത്തിലാണ്. അവൻ വരച്ച ചിത്രങ്ങളുടെ എണ്ണമനുസരിച്ച് ശരീരം നിർമ്മിക്കുകയും അതുമുഖേന അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും. ഇബ്‌നു അബ്ബാസ്(സ) പറഞ്ഞു ചിത്രം വരക്കൽ നിർബന്ധമാണെങ്കിൽ മരങ്ങളുടേയോ നിർജീവ വസ്തുക്കളുടേയോ രൂപം വരച്ചുകൊള്ളുക (മുത്തഫഖുൻ അലൈഹി)
973 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞതായി ഞാൻ കേട്ടു. അല്ലാഹു പറഞ്ഞു: ഞാൻ നിർമ്മിച്ചതിനോട് തുല്യമായി നിർമ്മിക്കുന്നവനേക്കാൾ ധിക്കാരി ആരാണ്? എങ്കിൽ അവർ ഒരു ഉറുമ്പിനേയോ ഗോതമ്പുമണിയോ സൃഷ്ടിക്കട്ടെ. (മുത്തഫഖുൻ അലൈഹി)
974 അബൂ ത്വൽഹ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നായ, ചിത്രം എന്നിവയുള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)
975 ഹിയാൻ ബ്‌നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു. പ്രവാചകൻ(സ) എന്നെ നിയോഗിച്ചിരുന്ന ലക്ഷ്യത്തിൽ ഞാൻ നിങ്ങളെ നിയോഗിക്കട്ടെ. തുടച്ചു നീക്കാത്ത ചിത്രത്തെയും സമനിരപ്പാക്കാത്ത ഖബറിനെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്‌ലിം)
387. ആയിശ(റ) നിവേദനം: നബിതിരുമേനി(സ) ഒരിക്കൽ വീട്ടിൽ വന്നപ്പോൾ രൂപങ്ങളുള്ള ഒരുകർട്ടൻകൊണ്ട് ഞാൻ ജനൽ മറച്ചിരുന്നു. അതുകണ്ട നബി(സ)യുടെ മുഖം വിവർണ്ണമാവുകയും അതുകീറികളയുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറയുകയുണ്ടായി. ആയിശാ(റ) പരലോകനാളിൽ അല്ലാഹുവിന്റെയടുക്കൽ കഠിനമായ ശിക്ഷക്കു വിധേയരാക്കപ്പെടുക അല്ലാഹുവിന്റെ സൃഷ്ടിക്കലിനോട് സാമ്യപ്പെടാൻ ശ്രമിച്ച വരെയാകുന്നു. (മുത്തഫഖുൻ അലൈഹി)