970 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. രോഗം പകരുകയില്ല. ശകുനം നോക്കാൻ പാടില്ല. പക്ഷെ ശുഭലക്ഷണം എന്നെ അൽഭുതപ്പെടുത്തുന്നു. അവർ ചോദിച്ചു ശുഭലക്ഷണം എന്താണ്? അദ്ദേഹം പറഞ്ഞു, ശുഭവചനമാണത്. (മുത്തഫഖുൻ അലൈഹി)
971 ഉർവ ബ്‌നുആമിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)യുടെ സന്നിധിയിൽ ശകുനത്തെ കുറിച്ച് പറയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അതിൽവെച്ച് ഏററവും നല്ലത് ശുഭലക്ഷണമാണ് മുസ്‌ലിമിനെ അത് തടുക്കുകയില്ല. ആരെങ്കിലും ഇഷ്ടമില്ലാത്തത് കേട്ടാൽ അവൻ ഇപ്രകാരം പറയട്ടെ അല്ലാഹുവേ… നൻമയെ നൽകുന്നവനും തിൻമയെ പ്രതിരോധിക്കുന്നവനും നീയല്ലാതെയല്ല. ശക്തിയും കഴിവും നിന്നിൽ നിന്നല്ലാതെ ഇല്ല. (അൂദാവൂദ്)