ലക്ഷണം പറയുന്നതും രാശി വെക്കുന്നതും ജോത്‌സ്യൻമാരെ സമീപിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു

966 ആയിശ(റ )വിൽ നിന്ന് നിവേദനം: ജോത്സ്യൻമാരെ കുറിച്ച് ആളുകൾ നബി(സ)യോട് ചോദിച്ചു അവർ ഒന്നുമല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവർ പറഞ്ഞു പ്രവാചകരേ ചിലപ്പോൾ അവരെന്തെങ്കിലും പറഞ്ഞാൽ അത് സത്യമാകാറുണ്ടല്ലോ. നബി(സ) പറഞ്ഞു: ആ സത്യവാക്ക്  ജിന്ന് റാഞ്ചികൊണ്ടു വന്ന് നൂറു കളവുകൾ കൂട്ടിച്ചേർത്ത് അവന്റെ കൂട്ടുകാരന്റെ ചെവിയിലിട്ടു കൊടുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)

967 സ്വഫിയ്യ(റ)വിൽ നിന്ന് നിവേദനം നബി(സ)പറഞ്ഞു: ജോത്സ്യന്റെ അടുത്ത്‌ചെന്ന് അവന്റെ നിർദ്ദേശം സ്വീകരിക്കുന്നവന്റെ നാൽപത് ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.(മുിസ്‌ലിം)

968 ഖബീസ ബ്‌നുഗാരിഖ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. വരശകുനം, ദു:ശകുനം, പക്ഷിശകുനം എന്നിവ പൈശാചികമാണ്. (അൂദാവൂദ്)

969 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും രാശിവിദ്യ കരസ്ഥമാക്കിയാൽ സിഹ്‌റിൽപ്പെട്ട ഒരിനം അവൻ കരസ്ഥമാക്കി. അവനത് കൂടുതൽ അഭ്യസിക്കുമ്പോൾ സിഹ്‌റും കൂടുതൽ അഭ്യസിച്ചവനായി. (അ ൂദാവൂദ്)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.