അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെടുക, നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്‌

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ്സത്യം;അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല. (സൂറ: നിസാഅ്: 65)

തങ്ങൾക്കിടയിൽ (റസൂൽ(സ)) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും(സ) വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർ തന്നെയാണ് വിജയികൾ. (അൽ നൂർ: 51 )

114. അബൂ ഹുറൈറ(റ) നിവേദനം :’ആകാശഭൂമികളിലുള്ളത് അല്ലാഹുവിനുള്ളതാണ്, നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ളത് പരസ്യമാക്കിയാലും ഗോപ്യമാക്കി വെച്ചാലും അല്ലാഹു അറിയുക തന്നെ ചെയ്യും’ (അൽബഖറ: 284) എന്ന ആയത്ത് അവതരിച്ചപ്പോൾ അത് സ്വഹാബികൾക്ക് വളരെ പ്രയാസകരമായിതോന്നി. അവർ നബി(സ)യുടെ അടുക്കൽ വന്ന് മുട്ടുകുത്തിയിരുന്ന് കേണപേക്ഷിച്ചു: ചെയ്യാൻ കഴിയുന്ന നമസ്‌കാരം, ഹജ്ജ്, ജിഹാദ്, ധർമം ചെയ്യൽ എന്നിവ ഞങ്ങളോട് കൽപിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് കഴിയാത്ത നിയമങ്ങൾ താങ്കൾക്ക് അവതീർണ്ണമായ ആയത്തിൽ വന്നിരിക്കുന്നു. അപ്പോൾ നബി(സ) ചോദിക്കുകയുണ്ടായി: നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന രണ്ട് വേദ ഗ്രന്ഥങ്ങളുടേയും അനുയായികൾ പറഞ്ഞത് പോലെ ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്തുവെന്ന് നിങ്ങളും പറയുകയാണോ?. നിങ്ങൾ പറയേണ്ടത് ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്നോട് ഞങ്ങൾ പൊറുക്കലിനെ തേടുന്നു. നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം എന്നാണ്. അങ്ങിനെ അവരത് ഏറ്റു പറഞ്ഞ് ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുകയുണ്ടായി :

” തന്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ(സ) വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും.അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥ ങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു.അവന്റെ ദൂതൻമാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ.നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.” (2/285) അങ്ങിനെ അവർ ചെയ്തപ്പോൾ അല്ലാഹു ആദ്യമുണ്ടായിരുന്ന വിധി ഇപ്രകാരം ഇളവ് നൽകികൊണ്ട് ആയത്ത് അവതരിപ്പിച്ചു:” അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ സൽഫലം അവരവർക്കുതന്നെ. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേൽ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. (എന്നു അവർ പറ ഞ്ഞപ്പോൾ അല്ലാഹു അതെ എന്ന് പറഞ്ഞു.) ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെമേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. (എന്നു അവർ പറഞ്ഞപ്പോൾ അല്ലാഹു അതെ എന്ന്പറഞ്ഞു.) ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ(എന്നു അവർ പറഞ്ഞപ്പോൾ അല്ലാഹു അതെ എന്ന് പറഞ്ഞു). ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട്പൊറുക്കുക യും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്‌ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.”(എന്നു അവർപറഞ്ഞപ്പോൾ അല്ലാഹു അതെ എന്ന് പറഞ്ഞു.) (2/286) (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്‌പ്പെടുക, നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്‌. Bookmark the permalink.