സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍

വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. (ഹദീദ്: 16 )

പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസാ(അ)യെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി.  സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി  അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയി ട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേ മുറപ്രകാരം പാലിച്ചതുമില്ല. (സൂറ: ഹദീദ്: 27)

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്. (നഹ്‌ല്:92 )

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഹിജ്ര്‍: 99)

101. ആയിശ(റ) വില്‍ നിന്ന് നിവേദനം: നബി(സ)ക്ക് കുടുതല്‍ ഇഷ്ടമായിരുന്നത് പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളായിരുന്നു. (മുത്തഫഖുന്‍ അലൈഹി)

102. ഉമര്‍(റ) വില്‍ നിന്ന് നിവേദനം: പതിവായി ചെയ്യാറുള്ള കര്‍മ്മങ്ങളേതെങ്കിലും നമസ്‌കാരമോ ഖുര്‍ആന്‍ പാരായണമോ ചെയ്യാന്‍ കഴിയാതെ ഉറങ്ങിപ്പോയാല്‍ ഫജര്‍ നമസ്‌കാരത്തിനും ളുഹ്‌റിനുമിടയില്‍ അത് നിര്‍വ്വഹിക്കുന്നുവെങ്കില്‍ അയാള്‍ അത് രാത്രിയില്‍ തന്നെ നിര്‍വ്വഹിച്ചതായി രേഖപ്പെടുത്തും. (മുസ്‌ലിം)

103. അബ്ദുല്ലാഹിബ്‌നു അംറ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലയോ അബ്ദുല്ലാ, രാത്രി നമസ്‌കാരം നിര്‍വ്വഹിക്കാറുണ്ടായതിന് ശേഷം അത് ഉപേക്ഷിച്ച ഒരാളെ പോലെ നീ മാറരുത് (മുത്തഫഖുന്‍ അലൈഹി)

104. ആയിശ(റ) വില്‍ നിന്ന് നിവേദനം: രോഗത്താലോ മറ്റൊ നബി(സ)ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്‌കാരം പാഴായിപ്പോയാല്‍ പകല്‍ 12 റക്അത്ത് നമസ്‌കരിക്കുമായിരുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍. Bookmark the permalink.