മുസ്‌ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു:

”(സത്യവിശ്വാസികളേ, നിങ്ങളിൽ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. ഒരുപക്ഷേ അവർ അവരേക്കാൾ ഉത്തമൻമാർ ആയേക്കാം. സ്ത്രീകൾ മറ്റുസ്ത്രീകളേയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകൾ പരിഹസിക്കുന്നവരേക്കാൾ ഉത്തമൻമാർ ആയേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്യരുത്. നിങ്ങൾ പര്‌സ്പരം ചീത്തപേരുകൾ വിളിക്കുകയും ചെയ്യരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്‌പേരണ്ട് എത്രമാത്രം ചീത്തയാണ്. ആർ പശ്ചാതപിച്ച് മടങ്ങുന്നില്ലയോ അവർ തന്നെയാണ്. അധർമ്മകാരികൾ”.(ഹുജറാത്ത് :11)

”(കുത്തിപ്പറയുകയും കുറവാക്കുകയും ചെയ്യുന്നവർക്കെല്ലാം നാശം (ഹുമസ :1)

913. ജുന്തബ് ബ്‌നുഅബ്ദുല്ലാ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഇന്ന വ്യക്തിക്ക് അല്ലാഹു പൊറുത്ത് കൊടുക്കുകയില്ലെന്ന് ഒരാൾ പറഞ്ഞിരിക്കുന്നു. അപ്പോൾ അല്ലാഹു പറഞ്ഞു. ഇന്ന വ്യക്തിക്ക് ഞാൻ പൊറുത്ത് കൊടുക്കുകയില്ലെന്ന് എന്നെപ്പറ്റി സത്യം പറഞ്ഞവൻ ആരാണ്. ഞാനവന് പൊറുത്ത് കൊടുത്തിരിക്കുന്നു. നിന്റെ സൽകർമ്മങ്ങൾ ഞാൻ നിഷ്ഫലമാക്കുകയും ചെയ്തിരിക്കുന്നു. (മുസ്‌ലിം)

365. ഇബ്‌നു മസ്ഊദ് (റ)നിവേദനം: നബി(സ)പറയുകയുണ്ടായി: മനസിൽ അഹങ്കാരത്തിന്റെ ചെറിയൊരു കണിക പോലുമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.അപ്പോൾ ഒരാൾ ചോദിക്കുകയുണ്ടായി. തന്റെ വസ്ത്രവും ചെരിപ്പുമൊക്ക ഭംഗിയുള്ളതായികാണാൻ ഇഷ്ടെ പ്പടുന്നത് അഹങ്കാരത്തിൽ പെടുമോ പ്രവാചകരേ? തിരുമേനി പറഞ്ഞു: തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ് ഭംഗി അവൻ ഇഷ്ടപ്പൊടു ന്നു. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായിക്കാണലുമാണ് അഹങ്കാരം (മുസ്‌ലിം)

909. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക, നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങൾ ചൂഴ്ന്ന് അന്വേഷിക്കുകയോ ചാരവൃത്തിയിലേർപ്പെടുകയോ പരസ്പരം മത്സരിക്കുകയോ ചെയ്യരുത്. നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന നടത്തുകയോ, ബന്ധങ്ങൾ മുറിക്കുകയോ ചെയ്യാതെ പരസ്പരം അല്ലാഹുവിനു വേണ്ടി നിങ്ങളോട് കൽപിച്ച പോലെ സാഹോദര്യത്തോടെ വർത്തിക്കുക. ഒരുമുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. പരസ്പരം അക്രമം കാണിക്കുകയോ നിന്ദിക്കുകയോ കൈ വിടുകയോ ചെയ്യരുത്. ശേഷം അദ്ദേഹം നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ഭക്തി ഇവിടെയാണ്, നിശ്ചയം ഭക്തി ഇവിടെയാണ്, മുസ്‌ലിമായ തന്റെ സഹോദരനെ നിന്ദിക്കുക എന്നത് തന്നെ ഒരാൾക്ക് എമ്പാടും തിൻമയാണ്. മുസ്‌ലിമിന്റെ മുഴുവൻ കാര്യങ്ങളും പവിത്രം തന്നെ.അവന്റെ അഭിമാനമാകട്ടെ സമ്പത്താകട്ടെ രക്തമാകട്ടെ എല്ലാം പവിത്രമാണ്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ അല്ല അല്ലാഹു നോക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ്. മറ്റൊരു റിപ്പോർട്ടിലുള്ളത് ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമുമായി പിണങ്ങി നിൽക്കരുതെന്നും ഒരാൾ വിലപറഞ്ഞുറപ്പിച്ച വസ്തുക്കളെ മറ്റൊരാൾ വിലപറയരുതെന്നു കൂടി വന്നിട്ടുണ്ട് . (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.