അല്ലാഹു പറഞ്ഞിരിക്കുന്നു.:
”അതല്ല, അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് അവൻ മറ്റു മനുഷ്യർക്ക് നൽകിയ അനുഗ്രഹത്തിൽ നിന്ന് അവർ അസൂയ കാണിക്കുകയാണോ (സൂറത്ത് നിസാഅ് :54)
908. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. നിശ്ചയം അത് തീ വിറകിനെ നശിപ്പിക്കുന്നത് പോലെ മനുഷ്യന്റെ നൻമയെ തിന്ന് നശിപ്പിക്കുന്നതാണ്. പുല്ലിനെ നശിപ്പിക്കുന്ന പോലെ എന്നാണ് അബൂദാവൂദിന്റെ റിപ്പോർട്ടിലുള്ളത്. (അബൂദാവൂദ്)
906. അനസ്(റ)വിൽ നിന്ന് നിവേദനം: നബി (സ)പറഞ്ഞു: നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന നടത്തുകയോ, ബന്ധങ്ങൾ മുറിക്കുകയോ ചെയ്യാതെ പരസ്പരം സാഹോദര്യത്തോടെ വർത്തിക്കുക, ഒരു മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമുമായി മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല (മുത്തഫഖുൻ അലൈഹി)